Thursday, November 4, 2010


ഇന്ത്യയില്‍ ലക്ഷത്തില്‍ പത്ത് പേര്‍ക്ക് ബ്രെയിന്‍ 

ട്യൂമര്‍

ഇന്ത്യയില്‍ ലക്ഷത്തില്‍ പത്ത് പേര്‍ക്ക് ബ്രെയിന്‍ ട്യൂമര്‍
ബ്രെയിന്‍ ട്യൂമര്‍ ബോധവല്‍കരണ ആഴ്ചയാണിത്. ഇന്ത്യയില്‍ ലക്ഷത്തില്‍ പത്ത് പേര്‍ക്ക് വീതം ബ്രെയിന്‍ ട്യൂമര്‍ ഉണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. തലച്ചോര്‍ ശസ്്രത്രകിയ നടത്തുന്നവയില്‍ പാതിയും ഈ അസുഖമുള്ളവരിലാണ്.
തുടക്കത്തില്‍ കണ്ടെത്താനായാല്‍ തലച്ചോറിനുള്ളില്‍ അമിതമായി വളരുന്ന കോശങ്ങളെ ശസ്്രത്രകിയയിലൂടെ ഒഴിവാക്കാനാവുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  
എന്നാല്‍, തലച്ചോറിലെ കോശങ്ങളുടെ അമിത വളര്‍ച്ചയുള്ളവരില്‍  50 മുതല്‍ 75 ശതമാനം വരെ ആളുകള്‍ കാന്‍സര്‍  രോഗികളാണ്. കടുത്ത  തലവേദന, കാഴ്ച മങ്ങല്‍, അതോടൊപ്പം കൈ കാലുകള്‍ക്ക് ശക്തിക്ഷയം, സംസാരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് സാധാരണ ട്യൂമറിന്റെ ലക്ഷണങ്ങളായി കാണപ്പെടുന്നതെന്ന് അപ്പോളോ ഹോസ്‌പിറ്റലിലെ ന്യൂറോസര്‍ജന്‍ ഡോ: ്രപണവ് കുമാര്‍ പറയുന്നു.
പത്തു വര്‍ഷം മുമ്പ് 61 കാരനായ  സുരേഷ് കുമാര്‍ ലോണികലിനുണ്ടായ അനുഭവം ഇതാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. . ഇടക്കിടെയുണ്ടാവുന്ന വലതു കാല്‍മുട്ടുവേദനക്കാണ് ഡോക്ടറെ കാണാന്‍ പോയത്. പിന്നീട് ഇടതു കൈയുടെ സ്വാധീന ശക്തി നഷ്ടപ്പെട്ടു, തുടര്‍ന്ന് ശരീരത്തിന്റെ ഇടതു ഭാഗം പൂര്‍ണമായും തളര്‍ന്നു. എന്നാല്‍ ലോണികലിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന്‌ഡോക്ടര്‍ കണ്ടെത്തി. തുടക്കത്തില്‍ തന്നെ യഥാര്‍ഥ രോഗം കണ്ടു പിടിച്ചതിനാല്‍ തലച്ചോറിലെ അമിത വളര്‍ച്ചയെ സര്‍ജറിയിലൂടെ ജഴിവാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  (madhyamam)
 ======================================================

കുട്ടികളിലെ ആസ്ത്മ

കുട്ടികളിലെ ആസ്ത്മ
കുട്ടികളിലെ ആസ്ത്മ അഥവാ ശ്വാസം മുട്ടല്‍ രക്ഷിതാക്കളുടെ ശ്രദ്ധയും കൃത്യമായ പരിചരണവും വഴി ഒരളവോളം നിയന്ത്രിക്കാന്‍ കഴിയും. മരുന്നു കഴിക്കുമ്പോള്‍ ഭേദമാവുമെങ്കിലും വിവിധ സാഹചര്യങ്ങള്‍ കുട്ടികളില്‍ അത് ഇടക്കിടെ വരാന്‍ കാരണാമവുമെന്നതിനാല്‍ കുട്ടികള്‍ക്ക് മികച്ച പരിചരണം നല്‍കാന്‍ കഴിയുക എന്നത് ആസ്ത്മ രോഗത്തില്‍ വളരെ പ്രധാനമാണ്.
പാരമ്പര്യമായി ഉണ്ടാവാന്‍ സാധ്യതയുള്ള അസുഖമാണ് ആസ്ത്മ എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. കുടുംബത്തില്‍ ആസ്ത്മ രോഗികള്‍ ഉള്ള രക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധാലുക്കളായിരിക്കണം. ആസ്ത്മ രോഗമുള്ള കുട്ടികളെ കഠിനാധ്വാനമുള്ള പ്രവൃത്തികളില്‍ നിന്നും കളികളില്‍ വ്യായാമങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തേണ്ടതാണ്. ഈ കുട്ടികളുടെ അമിതമായ ചിരി പോലും ആസ്ത്മ അനുഭവപ്പെടു ന്നതിന് കാരണമാവും എന്നതിനാല്‍ തികഞ്ഞ ശ്രദ്ധ ആവശ്യമാണ്. കാലാവസ്ഥയില്‍ പെട്ടെന്നു ണ്ടാവുന്ന മാറ്റങ്ങളും ഇവര്‍ക്ക് പ്രശ്‌നമാണ്. മഞ്ഞും കടുത്ത തണുപ്പും മാത്രമല്ല ഊഷ്മാവില്‍ പെട്ടെന്നുണ്ടാവുന്ന വ്യതിയാനങ്ങളും കുട്ടികളില്‍ അസുഖം വരുന്നതിന് കാരണമാവും. കൂടുതല്‍ തണുത്തതോ ഫ്രിഡ്ജില്‍ സൂക്ഷിച്ചതോ ആയ  ഭക്ഷണ പദാര്‍ഥങ്ങളും കൂള്‍ ഡ്രിങ്ക്‌സുകളും  ഇവരെ കാണിക്കാതിരിക്കുകയാണ് നല്ലത്.  ഭക്ഷണ പദാര്‍ഥങ്ങളിലുപയോഗിക്കുന്ന കളറുകള്‍, കടുത്ത മണങ്ങള്‍, ഹൗസ് ഹോള്‍ഡ് സ്‌പ്രേകള്‍, ചില രാസവസ്തുക്കളുടെ മണവും പുകയും  എല്ലാം ഇവര്‍ക്ക് ദോഷമാണ്.
 
പുകവലി കാരണം ആളുകളില്‍ ആസ്ത്മ വികസിച്ചു വരും. പുകവലിക്കുന്ന അച്ഛനമ്മമാരുടെ മക്കള്‍ക്കും ഈ രീതിയില്‍ രോഗം ഉണ്ടായി വരാനുളള സാധ്യതയുണ്ട്. രക്ഷിതാക്കളില്‍ നിന്നോ മറ്റു അടുപ്പക്കാരില്‍ നിന്നോ സിഗരറ്റ് പുക അമിതമായി ശ്വസിക്കേണ്ടി വരുന്നതാണ് ഇതിന് കാരണം. പൂെമ്പാടി, പുകപടലങ്ങള്‍, മൃഗങ്ങളുടെ രോമങ്ങള്‍, പുക , പൂപ്പലുകള്‍ തുടങ്ങിയവയും ആസ്ത്മക്ക് കാരണമാവും. ്രപായവ്യത്യാസമില്ലാതെ ആരിലും വളര്‍ന്നു വരാവുന്ന അസുഖമാണിത്. പൊണ്ണത്തടിയുള്ളവരില്‍ ആസ്ത്മ സാധാരണമായി കാണപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ പൊണ്ണത്തടി അസുഖത്തിന്റെ കാരണങ്ങളിലൊയി കരുതപ്പെടുന്നു.
========================================================



No comments:

Post a Comment