ഓസ്‌ട്രേലിയയില്‍ ബോട്ട് പാറക്കെട്ടിലിടിച്ച്
50 ഓളം പേര്‍ മരിച്ചു
Posted on: 15 Dec 2010
സിഡ്‌നി: ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിനടുത്ത് ബോട്ട് പാറക്കെട്ടിലിടിച്ച് അമ്പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 30 ലധികം പേര്‍ക്ക് പരിക്കേറ്റതായി എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് ബോട്ട് പാറക്കെട്ടില്‍ ഇടിക്കുകയാണുണ്ടായത്. ഇറാനില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ കയറിയ ബോട്ടാണ് അപകടത്തില്‍ പെട്ടത്.
എത്രപേര്‍ നീന്തി രക്ഷപ്പെട്ടിട്ടുണ്ടെന്ന് അറിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. ഓസ്‌ട്രേലിയയിലെ പടിഞ്ഞാറന്‍ മേഖലയാണ് ക്രിസ്മസ് ദ്വീപുകള്‍.
No comments:
Post a Comment