Saturday, December 18, 2010

പെട്രോള്‍ വില ലിറ്ററിനു 60 രൂപ; വിമാന ഇന്ധനത്തിന്‌ 47 മാത്രം
ന്യൂഡല്‍ഹി: രാജ്യത്ത്‌ ഇന്ധന വില റോക്കറ്റ്‌ വേഗത്തില്‍ കുതിച്ചുയരുമ്പോള്‍ വിമാനഇന്ധനത്തിനു വില ഉയരുന്നില്ല. ഒരു ലിറ്റര്‍ പെട്രോളിനു 60 രൂപയായി വില ഉയര്‍ന്നപ്പോള്‍ വിമാന ഇന്ധനത്തിന്റെ വില ലിറ്ററിനു 47 രൂപമാത്രമാണ്‌.

വ്യോമയാന മന്ത്രാലയത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ്‌ വിമാന ഇന്ധനത്തിന്റെ വില പെട്രോളിയം കമ്പനികള്‍ വര്‍ധിപ്പിക്കാത്തത്‌. ഒരു വര്‍ഷത്തിനിടെ ഏഴു തവണ രാജ്യത്ത്‌ ഇന്ധനവില ഉയര്‍ന്നപ്പോള്‍ വിമാന ഇന്ധനത്തിന്റെ വില വര്‍ധനവ്‌ നാമമാത്രമായിരുന്നു.

വിമാനക്കമ്പനികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ്‌ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്ധനവില വര്‍ധനവിനെ എതിര്‍ക്കുന്നത്‌. വിമാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചാല്‍ ടിക്കറ്റ്‌ നിരക്ക്‌ വന്‍തോതില്‍ വര്‍ധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ്‌ വ്യോമയാന മന്ത്രാലയം എതിര്‍ക്കുന്നത്‌.

മറ്റ്‌ ഇന്ധനങ്ങളില്‍നിന്നു വ്യത്യസ്‌തമായി കൂടുതല്‍ സംസ്‌കരിച്ചെടുക്കുന്നതാണ്‌ വിമാന ഇന്ധനങ്ങള്‍. അതിനാല്‍ വിമാനക്കമ്പനികളെ സഹായിക്കുന്നതിലൂടെ പെട്രോളിയം കമ്പനികള്‍ക്ക്‌ വന്‍നഷ്‌ടമാണ്‌ ഉണ്ടാകുന്നതെന്നാണ്‌ വിദഗ്‌ധരുടെ നിരീക്ഷണം. (mangalam)

======================================================

No comments:

Post a Comment