Thursday, December 2, 2010

ഹിമാലയ ചിട്ടികമ്പനി അടച്ചു പൂട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം‍

കൊച്ചി: ഹിമാലയ ചിട്ടി കമ്പനി അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അടച്ചുപൂട്ടല്‍ നടപടികള്‍ക്കായി അഡ്വ.പി.രാമകൃഷ്‌ണനെ ലിക്വഡേറ്ററായി നിയമിച്ചു. ചിട്ടി നിക്ഷേപകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ജസ്‌റ്റീസ്‌ സിരിജഗന്റെ ഈ ഉത്തരവ്‌. 

ഹിമാലയ ചിട്ടി ഉടമകള്‍ കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസില്‍ കുടുങ്ങിയതോടെയാണ്‌ ചിട്ടി കമ്പനിക്കു പിന്നലെ നിഗൂഢത പുറത്തുവന്നത്‌. എവറസ്‌റ്റ് ചിട്ടി ഗ്രൂപ്പ്‌ ഉടമയെയും കുടുംബത്തെയെും വാഹനാപകടത്തില്‍ കൊലപ്പെടുത്തിയതാണ്‌ ഇവര്‍ക്കെതിരെയുള്ള പ്രധാനകേസ്‌.

============================================

No comments:

Post a Comment