നാലു മാസം പ്രായമായ കുഞ്ഞിനെ ഞരമ്പു മുറിച്ചു കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു |
തൃശൂര്‍: നാലു മാസം പ്രായമായ കുഞ്ഞിന്റെ കൈ ഞരമ്പു മുറിച്ചു കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. വടക്കാഞ്ചേരി തെക്കുംകര കുടിലില്‍ വീട്ടില്‍ നിജോയുടെ ഭാര്യ ശരണ്യ(22) ആണ് നാല് മാസം പ്രായമുള്ള മകന്‍ ശ്രീഹരിയെ കൈഞരമ്പ് മുറിച്ച് കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ശരണ്യയെ അത്യാസന്ന നിലയില്‍ തൃശൂര്‍ മുളക്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍തൃവീട്ടുകാരുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമായി ശരണ്യയെഴുതിയതെന്ന് കരുതുന്ന മരണക്കുറിപ്പ് വീടിന്റെ ചുമരില്‍ പതിച്ച നിലയില്‍ പോലീസ് കണ്ടെത്തി. തന്റെ വീട്ടുസാമഗ്രികള്‍ തിരിച്ച് വീട്ടിലെത്തിക്കണമെന്ന് കുറിപ്പില്‍ ശരണ്യ സൂചിപ്പിച്ചിട്ടുണ്ട്. സംഭവ സമയത്ത് ഭര്‍തൃമാതാവും, സഹോദരങ്ങളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കിടക്ക വില്‍പ്പനക്കാരനായ ഭര്‍ത്താവ് നിജോ സ്‌ഥലത്തില്ലായിരുന്നു. വടക്കാഞ്ചേരി പോലീസ് സ്‌ഥലത്തെത്തി മേല്‍ നടപടികള്‍ ആരംഭിച്ചു. |
======================================================= |
Thursday, December 2, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment