| അഴുതക്കടവില്‍ അയ്യപ്പഭക്‌തന്‍ മുങ്ങിമരിച്ചു |
| കോട്ടയം: എരുമേലിയില്‍ അയ്യപ്പഭക്‌തന്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ മാവിലായി സ്വദേശി സിബിനാ (21)ണ് മുങ്ങിമരിച്ചത്. ഇന്നു രാവിലെ 8.45ന് പമ്പയാറ്റില്‍ അഴുതക്കടവിലായിരുന്നു അപകടം. ബന്ധുക്കള്‍ക്കൊപ്പമുള്ള തീര്‍ഥാടനത്തിനിടെ അഴുതക്കടവില്‍ കുളിക്കുന്നതിനിടെ ചുഴലി ദീനം ബാധിച്ച സിബിന്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചകഴിഞ്ഞ് നാട്ടിലേക്ക് കൊണ്ടുപോകും. എരുമേലി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. |
Wednesday, December 15, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment