Monday, December 6, 2010

അഴിമതി നമ്മുടെ ശാപം

നിയമനത്തട്ടിപ്പ്: 
വന്‍ ക്രമക്കേട് നടന്നതായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍
Posted on: 06 Dec 2010

കല്‍പ്പറ്റ: പി.എസ്.സി.യുടെ വ്യാജരേഖ ഉണ്ടാക്കി ജോലി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വന്‍ ക്രമക്കേട് നടന്നതായി ബോധ്യമായതായി ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ.ആര്‍ മുരളീധരന്‍ അറിയിച്ചു. വയനാട് കളക്ട്രേറ്റില്‍ നാലു മണിക്കൂര്‍ നീണ്ട പ്രാഥമിക അന്വേഷണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്വേഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് കമ്മീഷണര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. 

കേരളത്തിന്റെ സര്‍വീസ് ചരിത്രത്തില്‍ ഇതാദ്യമാണ് ഇത്തരമൊരു തട്ടിപ്പ് നടക്കുന്നത്. പെന്‍ഷന്‍ ഏകീകരണവുമായി ബന്ധപ്പെട്ട് സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിച്ചതാണ് തട്ടിപ്പ് നടത്താന്‍ സഹായകരമായത്. കളക്ടറും എഡിഎമ്മും വീഴ്ച വരുത്തി. വ്യാജനിയമനത്തിന്റെ ഫയലുകളൊന്നും കളക്ടറുടെ അടുത്ത് എത്തിയിരുന്നില്ല. അദ്ദേഹം പറഞ്ഞു. 

വ്യാജനിയമനം സംബന്ധിച്ച ഫയലുകളിലെ പേജുകളെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് കൂടുതല്‍ പരിശോധന നടത്താനായില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. വ്യാജനിയമനത്തിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

=============================================

No comments:

Post a Comment