വൃക്കവ്യാപാരത്തിന് കൂടുതല്‍ വ്യാജ രേഖകള്‍ പ്രചാരത്തില്‍
Posted on: 06 Dec 2010
കോഴിക്കോട്: ലക്ഷകണക്കിന് രൂപയ്ക്ക് വൃക്കവ്യാപാരം നടത്തുന്ന റാക്കറ്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ രണ്ടുവര്‍ഷം മുമ്പ് നിര്‍മിച്ച വ്യാജരേഖകള്‍ കൂടുതലായി ഇപ്പോഴും പ്രചാരത്തിലുള്ളതായി സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം തമിഴ്‌നാട്ടിലേക്കും കേരളത്തിലെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് കഴിഞ്ഞദിവസം ഇത്തരത്തിലുള്ള ആറ് വ്യാജ അധികാര പത്രങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് കൂടുതല്‍ വ്യാജരേഖകള്‍ ചിലരുടെ പക്കല്‍ഉണ്ടെന്ന് പോലീസിന് സൂചന ലഭിച്ചത്. ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് എസ്.ഐ. ഗോപകുമാര്‍ വൃക്ക ദാതാക്കളില്‍ നിന്നും വൃക്ക സ്വീകര്‍ത്താക്കളില്‍ നിന്നും മൊഴിയെടുക്കാനുള്ള ഒരുക്കത്തിലാണ്.
ഇതിന്റെ ആദ്യ ഘട്ടമെന്നോണം പരാതിക്കാരനായ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സി.രവീന്ദ്രനെ എസ്.ഐ. തിങ്കളാഴ്ച നേരില്‍ കണ്ട് വിശദാംശങ്ങള്‍ ശേഖരിക്കും. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കാനുള്ള നടപടി സിറ്റി പോലീസ് കമ്മീഷണര്‍ പി.വിജയന്‍ സ്‌പെഷല്‍ ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. നിര്‍ധനരായ ആളുകളെ ചൂഷണം ചെയ്ത് പണം തട്ടുന്ന സംഘമാണ് ഈ വൃക്ക റാക്കറ്റിന് പിന്നിലെന്നാണ് സൂചന. പലപ്പേഴും വൃക്ക ധാതാവിനും വൃക്ക സ്വീകര്‍ത്താവിനും തട്ടിപ്പിനെക്കുറിച്ച് ധാരണയില്ലാത്തതാണ് കേസന്വേഷണത്തെ വിഷമത്തിലാക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍മാരായ ഡോ.പി.വി.രാമചന്ദ്രന്‍, ഡോ.സുധീന്ദ്രഘോഷ് എന്നിവരുടെ വ്യാജ ഒപ്പും സീലും നിര്‍മിച്ചാണ് രണ്ടുവര്‍ഷം മുമ്പ് വൃക്കദാനത്തിനുള്ള വ്യാജ അധികാര പത്രം നിര്‍മിച്ചത്. അവയവദാനത്തിനിടെ ഉണ്ടാകുന്ന ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയിലാണ് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ അധികാരപത്രം നല്‍കുന്നത്.
ഉത്തരമേഖലയിലെ കമ്മിറ്റിയില്‍ പ്രിന്‍സിപ്പാളിനെ കൂടാതെ ഫോറന്‍സിക് മെഡിസിന്‍ മേധാവി, ന്യൂറോ സര്‍ജറി മേധാവി, ഡി.എം.ഒ. എന്നിവരും അംഗങ്ങളായുണ്ട്. ഈ നാലുപേര്‍ ഉള്‍പ്പെടുന്ന ബോര്‍ഡ് സാക്ഷ്യപ്പെടുത്തുന്നവര്‍ക്ക് മാത്രമേ അവയവം ദാനം ചെയ്യാന്‍ അധികാരമുള്ളൂ. അതും അടുത്ത ബന്ധുകള്‍ക്ക് മാത്രം.
വാജ്യരേഖകള്‍ ഇത്തവണ കണ്ടെടുത്ത കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ കോളേജിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. അവിടം കേന്ദ്രമാക്കി ചിലര്‍ നടത്തുന്ന കാന്‍വാസിങ്ങാണ് വൃക്കവാണിഭത്തിന് ശക്തിപകരുന്നത്. അടുത്തിടെ അവിടെ ലഭിച്ച ചില അധികാരപത്രങ്ങളില്‍ സംശയം തോന്നിയ പതിനൊന്ന് രേഖകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാളിന് പരിശോധനയ്ക്ക് അയച്ചപ്പോഴാണ് അതില്‍ ആറ് വ്യാജന്മാര്‍ ഉള്ളത് കണ്ടെത്തിയത്. 2008 മെയ് മാസത്തില്‍ ഈ കൂട്ടത്തിലുള്ള മൂന്ന് രേഖകള്‍ കണ്ടെത്തുകയും അതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. (mathrubhumi)
=================================================
No comments:
Post a Comment