കാലാവധി കഴിഞ്ഞ ഗുളിക ഉള്‍പ്പെട്ട സംഭവം:
ആരോഗ്യവകുപ്പ് അന്വേഷിക്കുന്നു
Posted on: 06 Dec 2010
മലപ്പുറം: വിതരണത്തിനെത്തിയ മന്തുരോഗ പ്രതിരോധ ഗുളികയില്‍ കാലാവധി കഴിഞ്ഞ ഗുളിക ഉള്‍പ്പെട്ട സംഭവം ആരോഗ്യവകുപ്പ് അന്വേഷിക്കുന്നു. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ഉമാമഹേശ്വരി തിങ്കളാഴ്ച ജില്ലയിലെത്തി അന്വേഷിക്കും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യവകുപ്പ് ജീവനക്കാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
കുറ്റിപ്പുറം ബ്ലോക്കിലെ ഇരിമ്പിളിയത്ത് വിതരണംചെയ്യാനുള്ള മരുന്നുകളുടെ കൂട്ടത്തിലാണ് കാലാവധി കഴിഞ്ഞ മരുന്നും കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ബ്ലോക്കിലെ ആറ് പഞ്ചായത്തുകളില്‍ മരുന്ന് വിതരണം നിര്‍ത്തിവെച്ചിരുന്നു.
എന്നാല്‍ മറ്റിടങ്ങളിലെല്ലാം വീടുകള്‍തോറും പ്രതിരോധമരുന്ന് വിതരണംചെയ്തിട്ടുണ്ട്. വിതരണംചെയ്ത മറ്റിടങ്ങളില്‍ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ 55 ശതമാനം പേര്‍ ഇതിനകം പ്രതിരോധമരുന്ന് കഴിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. തിങ്കളാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് സ്ഥാപന ങ്ങളിലുമെല്ലാം പ്രതിരോധമരുന്ന് വിതരണം ചെയ്യും. (mathrubhumi)

=================================================
No comments:
Post a Comment