| ഭൂമി വില്‍ക്കാന്‍ സമ്മര്‍ദ്ദം; രാജ വീണ്ടും വിവാദത്തില്‍ | ||
സ്വന്തം നാടായ പെരമ്പലൂറില്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തി ഭൂമി കൈവശപ്പെടുത്തിയതായാണ് ആരോപണം. ഒരു പ്രമുഖ ടയര്‍ കമ്പനിയ്‌ക്കായാണ് രാജ ഭൂമി പിടിച്ചെടുത്തത് . രാജയുടെ ഭാര്യ ഡയറക്‌ടറായുള്ള ഗ്രീന്‍ ഹൗസ് പ്രൊമോട്ടേഴ്‌സായിരുന്നു ഇടനിലക്കാര്‍. 400 ഏക്കറാണ് രാജ കര്‍ഷകരെ ഭീഷണിപ്പെടുത്തിയാണത്രേ ഭൂമി പിടിച്ചെടുത്തത് . ഭൂമി തന്റെ പ്രതിനിധിയെ ഏല്‍പ്പിക്കുക അല്ലെങ്കില്‍ സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുമെന്നാണ് രാജയും കൂട്ടരും ഭീഷണിപ്പെടുത്തിയത് . ഭൂമി തന്റെ കൈവശമാക്കിയശേഷം ഭാര്യ പങ്കാളിയായ കമ്പനിയ്‌ക്ക് കൈമാറുകയും ചെയ്‌തു. ഭൂമി നല്‍കാന്‍ വിസമ്മതിച്ച തന്നെ ജയിലിലടക്കുമെന്ന് രാജയുടെ അണികള്‍ ഭീഷണിപ്പെടുത്തിയതായി സെന്തില്‍ എന്ന കര്‍ഷകന്‍ ആരോപിച്ചു. ഏക്കറിന് 65,000 മുതല്‍ ഒരു ലക്ഷം വരെയാണ് രാജ കര്‍ഷകര്‍ക്കു നല്‍കിയത് . എന്നാല്‍ ഏക്കറിന് 15 മുതല്‍ 18 ലക്ഷം രൂപ വരെയാണ് ടയര്‍ ഫാക്‌ടറിയില്‍ നിന്ന് ഈടാക്കിയത് . ദളിതനെന്ന വാദം എപ്പോഴും ഉന്നയിക്കുന്ന രാജയുടെ പീഡനം കൂടുതല്‍ ഏറ്റത് സ്വന്തം സമുദായക്കാരാണെന്ന് പപ്പനാന്‍ പറഞ്ഞു. രാജയുടെ കൂട്ടാളികള്‍ പെരമ്പലൂരില്‍ നിന്ന് 150 ഏക്കര്‍ ഭൂമിയാണ് വാങ്ങിക്കൂട്ടിയത് . തങ്ങളെ രാജയാണ് പെരമ്പലൂരിലേക്ക് ക്ഷണിച്ചതെന്ന് ടയര്‍ കമ്പനി സമ്മതിച്ചു. 300 ഏക്കര്‍ ഭൂമി ഏറ്റെടുത്തതായും കമ്പനി വ്യക്‌തമാക്കിയിട്ടുണ്ട് . സിബിഐ ഗ്രീന്‍ ഹൗസ് പ്രെമോട്ടേഴ്‌സിലും പരിശോധന നടത്തിയിരുന്നു. മാനേജിംഗ് ഡയറക്‌ടര്‍ സാദ്ദിഖ് ബാറ്റ്‌ചയെ ചോദ്യം ചെയ്‌തിരുന്നു. മലയാളികള്‍ക്ക് സ്വാധീനമുളള കമ്പനിയ്‌ക്കായാണ് രാജ ഭൂമി ഏറ്റെടുത്തത് . ================================================= |
Wednesday, December 15, 2010
രാജയ്ക്കെതിരെ വീണ്ടും ആരോപണങ്ങള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment