| നാലു ശതമാനം നിരക്കില്‍ കര്‍ഷകര്‍ക്ക് വായ്‌പ നല്‍കാന്‍ ശുപാര്‍ശ |
| ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് നാലു ശതമാനം പലിശ നിരക്കില്‍ വായ്‌പ നല്‍കാന്‍ പ്രധാനമന്ത്രി നിയമിച്ച ഹൂഡ കമ്മിറ്റി ശുപാര്‍ശ ചെയ്‌തു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് അടിസ്‌ഥാന വില നിര്‍ണയിക്കണം. കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ ലഭ്യമാക്കണം. ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍കുമാര്‍ ഹൂഡ നേതൃത്വം നല്‍കിയ കമ്മിറ്റി 150 ശുപാര്‍ശകളാണ് നല്‍കിയത് . കര്‍ഷകര്‍ക്കായി ദേശീയ കമ്മീഷന്‍ വേണം. കൃഷി ചെലവുകളേക്കാള്‍ 50 % വരുമാനം കര്‍ഷകര്‍ക്കു ലഭിക്കുന്ന വിധത്തിലാകണം വില നിര്‍ണയം. പച്ചക്കറികള്‍ക്കും അടിസ്‌ഥാനവില നിര്‍ണയിക്കണം.ഹൈബ്രിഡ് വിത്തുകള്‍ പ്രോത്സാഹിപ്പിക്കാനും നിര്‍ദ്ദേശമുണ്ട് . രാജ്യത്ത് 40 ശതാമാനം കര്‍ഷകര്‍ക്കേ ജലസേചന സൗകര്യം ലഭിക്കുന്നുളളൂ. മറ്റുകര്‍ഷകര്‍ മണ്‍സൂണിനെയും ഭൂഗര്‍ഭ ജലത്തേയുമാണ് ആശ്രയിക്കുന്നത് . കാര്‍ഷിക മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്‌തു ================================================= |
Wednesday, December 15, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment