| വനിതാ പ്രിന്‍സിപ്പല്‍മാരെ ശല്യപ്പെടുത്തിയ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്‌റ്റില്‍ |
| കൊല്ലം: കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണിലെ സിംകാര്‍ഡ് ഉപയോഗിച്ച് അഞ്ചാലുംമൂട്, കൊല്ലം നഗരപരിധികളില്‍ പെടുന്ന രണ്ട് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ വനിതാ പ്രിന്‍സിപ്പല്‍മാരെ നിരന്തരമായി ശല്യപ്പെടുത്തിയ യുവാവിനെ ഈസ്‌റ്റ് പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊല്ലം നഗരത്തിലെ പ്രമുഖ സ്‌കൂളിലെ വനിതാ പ്രിന്‍സിപ്പാള്‍ കൊല്ലം എസ്.പിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവാവിനെ പിടികൂടിയത്. അഞ്ചാലുംമൂട് നീരാവില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ലാസ്‌റ്റ് ഗ്രേഡ് ജീവനക്കാരനായ യുവാവിനെയാണ് ഇന്നലെ അറസ്‌റ്റ് ചെയ്‌തത്. ഇതേ സ്‌കൂളിലെ വനിതാ പ്രിന്‍സിപ്പാളിനെയും കൊല്ലം നഗരത്തിലെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വനിതാ പ്രിന്‍സിപ്പാളിനെയുമാണ് ഇയാള്‍ ശല്യപ്പെടുത്തിവന്നത്. കൂടാതെ നിരവധി വിദ്യാര്‍ഥിനികളെയും ഉദ്യോഗസ്‌ഥകളെയും മൊബൈല്‍ ഫോണില്‍ വിളിച്ച് അശ്ലീല ചുവയുള്ള സംസാരത്തിലൂടെ ശല്യപ്പെടുത്തുന്നതും ഇയാളുടെ പതിവായിരുന്നു. സംഭവത്തെ പറ്റി ഈസ്‌റ്റ് പോലീസ് പറയുന്നത്: 22 വയസുള്ള ഇയാള്‍ക്ക് സ്‌കൂളില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് ആലപ്പുഴ സ്വദേശിനിയുടെ മൊബൈല്‍ ഫോണ്‍ സ്‌കൂള്‍ വളപ്പില്‍ നിന്ന് കളഞ്ഞുകിട്ടിയത്. ഇതിനു പുറമെ സ്വന്തം പേരില്‍ രണ്ട് സിംകാര്‍ഡുകളുമുണ്ട്. സ്‌കൂളില്‍നിന്നാണ് വനിതാ പ്രിന്‍സിപ്പാള്‍മാരുടെ നമ്പരുകള്‍ ശേഖരിച്ചത്. നിരന്തരമായ വിളിയെ തുടര്‍ന്ന് കൊല്ലത്തെ പ്രിന്‍സിപ്പാള്‍ പോലീസില്‍ ഒരുമാസം മുമ്പ് പരാതി നല്‍കിയിരുന്നു. |
Friday, December 17, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment