Friday, December 17, 2010

സെക്യൂരിറ്റി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

സ്വകാര്യ പണമിടപാട്‌ സ്‌ഥാപനത്തിലെ സെക്യൂരിറ്റി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊച്ചി: സ്വകാര്യ ധനമിടപാട്‌ സ്‌ഥാപനത്തിലെ കാവല്‍ക്കാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പോത്താനിക്കാട്‌ ടൗണിലെ കെട്ടിടത്തില്‍ മൂന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനമിടപാട്‌ സ്‌ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പെരുമണ്ണൂര്‍ സ്വദേശി തങ്കപ്പനാണ്‌ മരിച്ചത്‌. ഇന്നലെ രാത്രി ഇയാള്‍ക്കായിരുന്നു കാവല്‍ചുമതല.

ഇന്ന്‌ രാവിലെയാണ്‌ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. രാത്രിയാണ്‌ മരണം നടന്നതെന്നാണ്‌ സൂചന.

സ്‌ഥാപനത്തില്‍ മോഷണം നടന്നിട്ടില്ലെന്നാണ്‌ പ്രാഥമികവിവരം. പോലീസ്‌ അന്വേഷണമാരംഭിച്ചു.

==================================================

No comments:

Post a Comment