Friday, December 3, 2010

ഊരു വിലക്ക് !

ഊരുവിലക്കപ്പെട്ട കുടുംബത്തിന് ഓട്ടോയിലും 

വിലക്ക്
Posted on: 04 Dec 2010
=======================================================

മറയൂര്‍ (ഇടുക്കി): ഊരുകമ്മിറ്റിയുടെ വിലക്കുമൂലം സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ട് ദുരിതമനുഭവിക്കുന്ന കുടുംബത്തിന് ഓട്ടോറിക്ഷാ യാത്രയ്ക്കും വിലക്ക്. മറയൂര്‍ ഗ്രാമത്തിലെ താമസക്കാരനും വനംവകുപ്പ് താത്കാലിക ജീവനക്കാരനുമായ ധനുഷ്‌ക്കോടിയാണ് ഇതുസംബന്ധിച്ച് മറയൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ ടൗണിലെത്തിയ ധനുഷ്‌ക്കോടിയും കുടുംബവും വീട്ടിലേക്കുപോവുന്നതിന് ഓട്ടോറിക്ഷ ഓട്ടംവിളിച്ചു. എന്നാല്‍ 'നിനക്ക് ഊരുവിലക്കുള്ളതാണെന്നും ഓട്ടോയില്‍ കയറ്റാനാവില്ലെ'ന്നും പറഞ്ഞ് ഒട്ടോറിക്ഷക്കാരന്‍ അസഭ്യം പറഞ്ഞതായാണ് ധനുഷ്‌ക്കോടിയുടെ പരാതിയില്‍ പറയുന്നത്. പരമ്പരാചാരങ്ങള്‍ ലംഘിച്ചെന്ന കുറ്റംചുമത്തി 14 കുടുംബങ്ങ ള്‍ക്കാണിവിടെ ഊരുകമ്മിറ്റി 2008 മുതല്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമത്തിലെ മറ്റു കുടുംബങ്ങളുമായി സംസാരിക്കാനോ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനോ ഇവര്‍ക്കവകാശമില്ല.

======================================

No comments:

Post a Comment