അശ്ലീല ചിത്രങ്ങള്‍: യുവതി ജീവനൊടുക്കി, കാമുകന്‍ അറസ്റ്റില്‍
Posted on: 04 Dec 2010
ചെറുതുരുത്തി: പൊള്ളലേറ്റ് യുവതി മരിച്ചത് കാമുകനായ യുവാവ് അശ്ലീല ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചത് മൂലമാണെന്ന് പോലീസ് നിഗമനം. ഇതുമായി ബന്ധപ്പെട്ട് ദേശമംഗലത്ത് മൊബൈല്‍ കട നടത്തുന്ന കൊണ്ടയൂര്‍ നമ്പ്രത്ത് പ്രവീണി (21) നെ പോലീസ് അറസ്റ്റുചെയ്തു.ദേശമംഗലം സെന്ററില്‍ മാടക്കാട്ടുവളപ്പില്‍ ഷിനു (19) ആണ് ചൊവ്വാഴ്ച മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്.
കാമുകന്‍ മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി കൂട്ടുകാര്‍ക്ക് കാണിച്ചതായി പെണ്‍കുട്ടി മരണമൊഴി നല്‍കിയിരുന്നു. വ്യാഴാഴ്ച പ്രവീണിന്റെ കൂട്ടുകാരായ ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
പ്രവീണ്‍ യുവതിയേയും കൂട്ടി കാഞ്ഞിരശ്ശേരിയിലെ ഒരു വീട്ടിലെത്തി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് കൂട്ടുകാരെ കാണിച്ചത് പുറത്തറിഞ്ഞ യുവതി പ്രവീണിനോട് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ മനോവിഷമംമൂലം ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ പ്രവീണിനോടൊപ്പം ഇതിന് കൂട്ടുനിന്ന കൂട്ടുകാരനായ കറ്റുവട്ടൂര്‍ കാവത്തുപറമ്പില്‍ നൗഷാദി (26)നെതിരെയും പോലീസ് പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

=========================================
No comments:
Post a Comment