| വിവാഹിതയായ യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കിതട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി |
| ഹരിപ്പാട്: വിവാഹിതയായ യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.പരാതിയെത്തുടര്‍ന്ന് ചങ്ങംകുളങ്ങര ക്ലാപ്പന സ്വദേശി രതീഷിനെ (27) കരിയിലക്കുളങ്ങര പോലീസ് അറസ്‌റ്റ് ചെയ്‌തു. പത്തിയൂര്‍ സ്വദേശിനിയായ 23 കാരിയെ ഈ മാസം ഒന്നാം തീയതിയാണ് വിവാഹവാഗ്‌ദാനം നല്‍കി തട്ടിക്കൊണ്ടുപോയത്. വവ്വാക്കാവിലുള്ള രതീഷിന്‍െറ സുഹൃത്തിന്‍െറ വീട്ടിലും ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലെ വിവിധ ലോഡ്‌ജുകളില്‍ വച്ചും യുവതിയെ പീഡിപ്പിച്ചു. ഇവരുടെ 15 പവന്‍ സ്വര്‍ണാഭരണങ്ങളും ഇയാള്‍ തട്ടിയെടുത്തതായി പരാതിയുണ്ട്. രതീഷിന് പുനലൂരുള്ള ഒരു യുവതിയുമായും അവിഹിത ബന്ധമുണ്ട്. പത്തോളം ഫോണ്‍ കണക്ഷനുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളെ കായംകുളം കോടതിയില്‍ ഹാജരാക്കും. |
Wednesday, December 15, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment