കോട്ടയം: ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ വഴുതി ട്രാക്കിലേക്കു വീണു പരുക്കേറ്റു മധ്യവയസ്‌കന്‍ മരിച്ചു.തലശേരി ചൊക്‌ളി പുലിയന്റവിട രാജനാ(58)ണു മരിച്ചത്. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ വൈകിട്ട് 6.25-നായിരുന്നു സംഭവം. കൊച്ചുവേളിയില്‍ നിന്നു വന്ന ബിക്കാനീര്‍ എക്‌സ്പ്രസില്‍ കയറുന്നതിനിടെയാണു രാജന്‍ അപകടത്തില്‍ പെട്ടത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയില്‍ മരിച്ചു.
ഇയാളുടെ കൈവശം 90,000 രൂപയുണ്ടായിരുന്നു. കോട്ടയത്ത് കുറച്ചു കാലമായി പഴയ നാണയങ്ങളുടെ വില്‍പന നടത്തിവന്നിരുന്ന ആളായിരുന്നെന്നാണു സൂചന. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
==================================================
| കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു |
|
|
തിരുവല്ല: കെ.എസ്.ആര്‍.ടി.സി. ബസിടിച്ചു കാല്‍നടയാത്രക്കാരനായ യുവാവ് മരിച്ചു. കുറ്റൂര്‍ തലയാര്‍ ആലുവേലില്‍ പരേതനായ രാമചന്ദ്രന്‍നായരുടെ മകന്‍ മധുസൂദനന്‍ (37) ആണ് മരിച്ചത്.
കഴിഞ്ഞ വെളളിയാഴ്‌ച രാത്രി 11 ന് എം.സി. റോഡില്‍ തുകലശേരി ജംഗ്‌ഷനു സമീപമാണ് അപകടം നടന്നത്.
തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് നടന്നുപോകുകയായിരുന്ന ഇയാളെ ഇടിച്ചത്. ഉടന്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം നടത്തി. മാതാവ്: അമ്മിണി. സഹോദരങ്ങള്‍: ശ്രീകുമാര്‍, ലത.
=================================================
| ബൈക്കിടിച്ച് വിദ്യാര്‍ഥി മരിച്ചു |
|
|
അമ്പലപ്പുഴ: നടന്നുപോകവെ ബൈക്കിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരുക്കുകളോടെ ആശുപത്രിയില്‍.
പുറക്കാട് പഞ്ചായത്ത് ഒന്നാംവാര്‍ഡ് കരൂര്‍പറമ്പില്‍ ധരണീന്ദ്രന്‍ - ശോഭ ദമ്പതികളുടെ മകന്‍ ധനീഷ് (16)ആണ് മരിച്ചത്. സുഹൃത്ത് നടുവിലേമഠത്തില്‍പറമ്പില്‍ ഉണ്ണിയുടെ മകന്‍ ശ്രീക്കുട്ടന്‍ (15) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസം രാത്രിയില്‍ ശബരിമല കെട്ടിമുറുക്കുകണ്ട് മടങ്ങുമ്പോള്‍ പായല്‍ക്കുളങ്ങര ക്ഷേത്രത്തിനു സമീപത്ത് നിയന്ത്രണം തെറ്റിയ ബൈക്ക് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ധനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു.
ബൈക്ക് യാത്രക്കാര്‍ മദ്യലഹരിയിലായിരുന്നുന്നെന്ന് ആക്ഷേപമുണ്ട്. കെ.കെ കുഞ്ചുപിള്ള സ്‌മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ധനീഷ്. സഹോദരങ്ങള്‍: നിധീഷ്, വിവേക്.
================================================== |
| തീര്‍ഥാടനപാതയില്‍ അപകടം: ബാലന്‍ മരിച്ചു |
|
|
കാഞ്ഞിരപ്പള്ളി: ശബരിമല അയ്യപ്പദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആറംഗ സംഘത്തിലെ എട്ടുവയസുകാരന്‍ മരിച്ചു. അഞ്ചുപേര്‍ക്കു പരുക്കേറ്റു. ഇന്നലെ വൈകുന്നേരം ആറുമണിയോടെ ശബരിമല ദര്‍ശനം കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ നിലയ്‌ക്കലില്‍ എത്തിയപ്പോള്‍ എതിരെവന്ന കെ.എസ്.ആര്‍.ടി.സി. ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഘത്തില്‍പ്പെട്ട കട്ടപ്പന ശാന്തിഗ്രാം പുതുപ്പറമ്പില്‍ സജിയുടെ മകന്‍ അതുല്‍ (8) അപകടത്തില്‍ സംഭവസ്‌ഥലത്തുവെച്ചുതന്നെ മരണമടയുകയായിരുന്നു. മാതാവ് രജനി ശാന്തിഗ്രാം ഗ്രാമപഞ്ചായത്തംഗമാണ്.
അതുലിന്റെ അമ്മാവന്‍ പട്ടിമറ്റം കോരംചിറ രതീഷി(33) നു ഗുരുതരമായി പരുക്കേറ്റു. രതീഷിന്റെ പിതാവ് ഗംഗാധരന്‍ (55), മരിച്ച അതുലിന്റെ ജ്യേഷ്‌ഠന്‍ അനന്തു (14), പട്ടിമറ്റം കാലായില്‍ ബിജു (38), ഓട്ടോ ഡ്രൈവര്‍ കുളപ്പുറം ജോയി എന്നിവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |
|
| ====================================================== |
|
|
No comments:
Post a Comment