Sunday, December 19, 2010

അഭിഭാഷകനും വ്യാജന്‍?

മുംബൈ ആക്രമണ കേസ്‌: 
പ്രതിഭാഗം അഭിഭാഷകന്റെ ബിരുദം വ്യാജമെന്നു പ്രോസിക്യൂഷന്‍
===============
ഇസ്ലാമാബാദ്‌: മുംബൈ ആക്രമണക്കേസ്‌ പ്രതികളുടെ അഭിഭാഷകരില്‍ ഒരാള്‍ ഹാജരാക്കിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌ വ്യാജമാണെന്നു പ്രോസിക്യൂഷന്‍. ഇതോടെ കേസില്‍ പാകിസ്‌താനിലെ വിചാരണ പുതിയ വഴിത്തിരിവിലെത്തി. പ്രതികളായ ഏഴു പാക്‌ പൗരന്‍മാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരില്‍ ഒരാളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ വ്യാജമാണെന്നും ഇയാള്‍ കോടതിയില്‍ ഹാജരാകുന്നതു വിലക്കണമെന്നുമാണ്‌ പ്രോസിക്യൂഷന്റെ വാദം.

പ്രതിഭാഗം അഭിഭാഷകന്‍ ഷഹബാസ്‌ രാജ്‌പുത്ത്‌ നിയമബിരുദത്തിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയെന്നാണ്‌ പ്രോസിക്യൂഷന്‍ ആരോപണം. ഈ കേസില്‍ രജിസ്‌റ്റര്‍ ചെയ്യപ്പെട്ട എഫ്‌.ഐ.ആറിന്റെ പകര്‍പ്പുകളും പ്രോസിക്യൂഷന്‍ റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധകോടതി ജഡ്‌ജി റാണാ നിസാര്‍ അഹമ്മദ്‌ മുമ്പാകെ സമര്‍പ്പിച്ചു. തങ്ങളുടെ വാദം സാധൂകരിക്കാന്‍ റാവല്‍പിണ്ടി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനെയും ഹാജരാക്കി. മുംബൈ ആക്രമണക്കേസ്‌ പ്രതികള്‍ക്കായി ഹാജരാകുന്നതില്‍നിന്നു തന്നെ വിലക്കുന്നതിനു ബാര്‍ അസോസിയേഷന്‍ നടത്തുന്ന ശ്രമങ്ങളാണ്‌ ആരോപണങ്ങള്‍ക്കു പിന്നിലെന്നു ഷഹബാസ്‌ രാജ്‌പുത്ത്‌ പ്രതികരിച്ചു. കേസിന്റെ വാദം ജനുവരിയിലേക്കു മാറ്റി.
======================================================

No comments:

Post a Comment