Thursday, December 16, 2010

ഓട്ടോഡ്രൈവറുടെ കൈപ്പത്തി വെട്ടി

ഓട്ടം വിളിച്ചിട്ടു ചെന്നില്ല: ഓട്ടോഡ്രൈവറുടെ കൈപ്പത്തി വെട്ടി
പള്ളുരുത്തി: ഓട്ടം വിളിച്ചിട്ട്‌ പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവറുടെ കൈപ്പത്തി തെങ്ങുകയറ്റത്തൊഴിലാളി വെട്ടിയെടുത്തു.

പള്ളുരുത്തി നമ്പ്യാപുരത്ത്‌ അഡ്വ. ഭാമയുടെ വീട്ടില്‍ വാടകയ്‌ക്കു താമസിക്കുന്ന രാധാകൃഷ്‌ണന്‍ നായര്‍ (50) എന്ന ഓട്ടോ ഡ്രൈവറുടെ കൈപ്പത്തിയാണ്‌ വെട്ടിയെടുത്തത്‌. അരൂക്കുറ്റി സ്വദേശി കിഴക്കേമുണ്ടയ്‌ക്കല്‍ ഗോപാലകൃഷ്‌ണന്റെ മകന്‍ രതീഷാ (27) ണ്‌ ഓട്ടോ ഡ്രൈവറുടെ കൈപ്പത്തി വെട്ടിയെടുത്തത്‌.

മരുന്നുകട സ്‌റ്റാന്‍ഡില്‍നിന്ന്‌ ഓട്ടം വിളിച്ചപ്പോള്‍ പോകാന്‍ വിസമ്മതിച്ചതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന്‌ കൈയില്‍ കരുതിയിരുന്ന വാക്കത്തിയെടുത്ത്‌ രാധാകൃഷ്‌ണന്റെ കൈപ്പത്തി വെട്ടിയെടുക്കുകയുമായിരുന്നു. രാധാകൃഷ്‌ണനെ എറണാകുളം സ്‌പെഷലിസ്‌റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പള്ളുരുത്തി പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

================================================

No comments:

Post a Comment