Thursday, December 16, 2010

ഗുണ്ടാസംഘത്തിന്റെ ആക്രമണം:
പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ക്കു പരുക്ക്‌

തുറവൂര്‍: ഗുണ്ടാപ്പിരിവ്‌ നല്‍കാഞ്ഞതിനു ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു. പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ക്കു പരുക്ക്‌. കോടംതുരുത്ത്‌ പഞ്ചായത്ത്‌ 11-ാം വാര്‍ഡ്‌ വാസുനിവാസില്‍ മോഹന്‍ദാസിന്റെ മകന്‍ സോജേഷ്‌ എന്ന സഖാവ്‌ (27), ഭാര്യ മഞ്‌ജുള (27), ഇവരുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്‌ എന്നിവരാണ്‌ പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്നത്‌.

സഖാവിന്റെ ഭാര്യാവീടായ തുറവൂര്‍ പഞ്ചായത്ത്‌ മൂന്നാംവാര്‍ഡില്‍ പരവക്കല്‍ വീട്ടിലാണ്‌ ഇവര്‍ ആക്രമിക്കപ്പെട്ടത്‌. തലയ്‌ക്കും മുതുകിനും കൈയ്‌ക്കും പരുക്കേറ്റ സഖാവിനെ തുറവൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഗുണ്ടാപ്പിരവ്‌ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ ആക്രമണമെന്നാണു സൂചന.

അഞ്ചംഗസംഘമാണ്‌ ആക്രമണം നടത്തിയതെന്ന്‌ ഇവര്‍ കുത്തിയതോട്‌ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രസവശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന ഭാര്യയ്‌ക്കൊപ്പമായിരുന്നു സഖാവ്‌. ഇയാളും നിരവധി കേസുകളില്‍ പ്രതിയാണെന്നു പോലീസ്‌ പറഞ്ഞു.

No comments:

Post a Comment