| ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയബാവോ ഡല്‍ഹിയിലെത്തി |
| ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോ ഡല്‍ഹിയിലെത്തി. വെന്‍ നാളെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിഗുമായി കൂടിക്കാഴ്‌ച നടത്തും. ഇന്ത്യാ പര്യടനത്തിനിടെ വെന്‍ 30 കരാറുകളില്‍ ഒപ്പുവയ്‌ക്കും. വിവിധ ബിസിനസ് തലവന്മാരുമായുള്ള ചര്‍ച്ചയ്‌ക്കായി 400 അംഗ ബിസിനസ് ടീമും വെന്നിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്. പ്രസിഡന്റ് പ്രതിഭാ പാട്ടീല്‍, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിപക്ഷ നേതാവ് സുഷ്‌മ സ്വരാജ് എന്നിവരുമായും വെന്‍ കൂടിക്കാഴ്‌ച നടത്തും. കൂടിക്കാഴ്‌ചയ്‌ക്കിടെ ചൈനയുടെ പാകിസ്‌താനോടുള്ള സമീപനവും, ഇന്ത്യന്‍ സൈനീക മേധാവിക്ക് ചൈനീസ് സന്ദര്‍ശനത്തിന് വിസ നിഷേധിച്ച സംഭവും, കാശ്‌മീര്‍ നിവാസികള്‍ക്ക് ചൈന പ്രത്യേക വിസ ഏര്‍പ്പെടുത്തിയതും ചര്‍ച്ചയ്‌ക്കു വരും. യു.എന്‍ രക്ഷാ സമിതിയില്‍ സ്‌ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ ഇതുവരെ നിലപാട് വ്യക്‌തമാക്കാത്ത ചൈന, ഈ പര്യടനത്തില്‍ ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തുമെന്നും സൂചനയുണ്ട്. |
| ====================================================== |
Wednesday, December 15, 2010
Chinese Premier Wen
Subscribe to:
Post Comments (Atom)
No comments:
Post a Comment