അമേരിക്കയ്ക്കും പാകിസ്താനും ആന്റണിയുടെ വിമര്‍ശനം
Posted on: 16 Dec 2010
്
ന്യൂഡല്‍ഹി: പാകിസ്താന് ആയുധങ്ങള്‍ വില്‍ക്കുന്ന അമേരിക്കന്‍ നിലപാടിനെതിരെ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ വിമര്‍ശനം. അമേരിക്ക നല്‍കുന്ന ആയുധങ്ങള്‍ പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. താലിബാനെ പ്രതിരോധിക്കാനായി അമേരിക്ക നല്‍കുന്ന ആയുധങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചതിന് വ്യക്തമായ തെളിവുകളുണ്ട്.
ഇത് തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ അമേരിക്കയോട് ഇക്കാര്യം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രശ്‌നത്തിനൊരു അന്തിമ പരിഹാരം ഉണ്ടാകണമെന്നും എ.കെ. ആന്റണി പറഞ്ഞു. 1971 ല്‍ പാകിസ്താനെതിരായ സൈനിക നടപടിയുടെ സ്മരണ പുതുക്കാനായി ഡല്‍ഹിയിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
1971 ഡിസംബര്‍ 16 ന് ധാക്കയില്‍ സൈനിക കമാന്‍ഡര്‍ ലെ.കേണല്‍ ജഗജിത് സിങിന്റെ നേതൃത്വത്തിലുള്ള പട്ടാളത്തിന് മുമ്പാകെ ലെ. ജനറല്‍ എ.എ.കെ. നിയാസിയുടെ നേതൃത്വത്തിലുള്ള പാക് സൈന്യം കീഴടങ്ങിയതിന്റെ സ്മരണ പുതുക്കലായാണ് ചടങ്ങ് നടന്നത്.

No comments:
Post a Comment