കൊച്ചി ആഴക്കടലില്‍ എണ്ണനിക്ഷേപം സ്ഥിരീകരിച്ചു
Posted on: 16 Dec 2010
പരിശോധനാ റിപ്പോര്‍ട്ട് പൂര്‍ണമായതിനാലാണ് എണ്ണ കണ്ടെത്താമെന്നുള്ളതിന് പ്രതീക്ഷയുള്ളത്. 2012 അവസാനം വരെ നീണ്ടുനില്‍ക്കുന്ന പര്യവേക്ഷണം കൊച്ചി ആഴക്കടലില്‍ തുടങ്ങാന്‍ കഴിയും. കമ്മീഷന്റെ ഉന്നതാധികാര സമിതി അതിന് അനുമതി നല്‍കുമെന്നാണ് വ്യക്തമായ സൂചന. കൊച്ചിക്കും മംഗലാപുരത്തിനുമിടയില്‍ സര്‍വേയും നടക്കും. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു പര്യവേക്ഷണം നടത്തിയത്. സാമ്പിളുകളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് ആദ്യഘട്ടത്തില്‍ പ്രതീക്ഷയ്ക്ക് വക നല്‍കിയിട്ടില്ലെങ്കിലും അവസാന ഘട്ട പരിശോധനകള്‍ എണ്ണയുടെ വന്‍ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്.
അത് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് കമ്മീഷന്‍. പര്യവേക്ഷണം ഏതു ഭാഗത്ത് ആരംഭിക്കണം എന്നതു സംബന്ധിച്ച് ഉന്നതതല സമിതിയാണ് രാസപരിശോധനാ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി തീരുമാനിക്കുക. അടുത്ത രണ്ട് മാസങ്ങളിലായി അതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും. അതിന് ശേഷമായിരിക്കും പര്യവേക്ഷണത്തിനുള്ള ആഴക്കടല്‍ ഭാഗം നിര്‍ണയിക്കുക.
രണ്ട് മാസം മുമ്പ് കേന്ദ്ര പെട്രോളിയം മന്ത്രി പുറപ്പെടുവിച്ച പുതിയ ലൈസന്‍സിങ് നയം അനുസരിച്ച് കൊച്ചി കൊങ്കണ്‍ ആഴക്കടല്‍ ഭാഗത്ത് പര്യവേക്ഷണത്തിനായി പുതിയ ബ്ലോക്കുകള്‍ ലേലം ചെയ്ത് കൊടുക്കും. 1977-ലാണ് കൊച്ചി തീരത്ത് എണ്ണ പര്യവേക്ഷണം ആദ്യമായി തുടങ്ങിയത്. ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ആഴക്കടല്‍ പര്യവേക്ഷണം തുടങ്ങിയത്. അതിന്റെ രാസപരിശോധനാ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. കൊച്ചി ആഴക്കടലില്‍ 6000 മീറ്ററോളം കുഴിച്ചിരുന്നു. ഇനിയുള്ള പര്യവേക്ഷണത്തില്‍ എണ്ണ കണ്ടെത്തിയാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനം നടത്താന്‍ അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരും.
===============================
No comments:
Post a Comment