Friday, December 17, 2010

കാള്‍സന് കിരീടം; ആനന്ദ് രണ്ടാമത്‌ 
Posted on: 17 Dec 2010



ലണ്ടന്‍: അവസാന വട്ടത്തില്‍ ഇംഗ്ലണ്ടിന്റെ നൈജല്‍ ഷോര്‍ട്ടിനെ കീഴടക്കി നോര്‍വെയുടെ യുവതാരം മാഗ്‌നസ് കാള്‍സന്‍ ലണ്ടന്‍ ചെസ് ക്ലാസിക്കില്‍ ജേതാവായി. 

റഷ്യയുടെ വ്‌ളാദിമിര്‍ ക്രാംനിക്കുമായി സമനിലയില്‍ പിരിഞ്ഞ ലോകചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 

കാള്‍സന് 13 പോയന്റ് ലഭിച്ചപ്പോള്‍ ആനന്ദിന് 11 പോയന്റാണ് കിട്ടിയത്. അവസാന റൗണ്ടില്‍ ജയിച്ചാല്‍ മാത്രമേ ആനന്ദിന് സാധ്യത ഉണ്ടായിരുന്നുള്ളൂ. 

ഇതോടെ അടുത്ത ലോകറാങ്കിങ്ങില്‍ ആനന്ദിനെ പിന്തള്ളി കാള്‍സന്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് ഉറപ്പായി...

=============================================================

No comments:

Post a Comment