Saturday, January 1, 2011

മാവോവാദികള്‍

ഒറീസയില്‍ ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികള്‍ മരിച്ചു
Posted on: 02 Jan 2011

ഭുവനേശ്വര്‍: ഒറീസയിലെ ജജ്പൂരില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സ്ത്രീകളടക്കം അഞ്ച് മാവോവാദികള്‍ കൊല്ലപ്പെട്ടു. 

വനമേഖലയിലെ മാവോവാദികേന്ദ്രങ്ങളില്‍ മാവോവാദി വിരുദ്ധ സേനയും പോലീസും നടത്തിയ പരിശോധനക്കിടെയായിരുന്നു ഏറ്റുമുട്ടല്‍. 

ശനിയാഴ്ച രാത്രി 11 മണിയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഞായറാഴ്ച രാവിലെ വരെ നീണ്ടു. 

രണ്ട് നാടന്‍ തോക്കുകളും എട്ട് റൈഫിളുകളും നിരവധി വെടിയുണ്ടകളും ക്യാമ്പില്‍ നിന്നും കണ്ടെടുത്തതായി ഐ.ജി സഞ്ജീവ് മരീക് പറഞ്ഞു.

==================================================

No comments:

Post a Comment