| മൊബൈല്‍ വിപ്ലവത്തില്‍ നാഴികക്കല്ല്; എം.എന്‍.പി. കേരളത്തില്‍ നാളെ മുതല്‍ |
| തിരുവല്ല: ടെലികോം ആശയവിനിമയ രംഗത്തെ രണ്ടാം തലമുറയില്‍പ്പെട്ട (2ജി) മൊബൈല്‍ ഫോണ്‍ വിപ്ലവത്തില്‍ പുതിയ നാഴികക്കല്ലായി കേരളം ഉള്‍പ്പെടെയുള്ള 21 ടെലികോം സര്‍ക്കിളുകളില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം.എന്‍.പി) സംവിധാനം നാളെ നിലവില്‍വരും. നിലവിലുള്ള മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറാതെതന്നെ സേവനദാതാവിനെ മാറാനുളള സൗകര്യമാണ് ഇതോടെ ഉപയോക്‌താവിനു സ്വന്തമാകുന്നത്. മെച്ചപ്പെട്ട സേവനദാതാവിനെ തെരഞ്ഞെടുക്കാന്‍ വിപുലമായ സ്വാതന്ത്ര്യമാണ് ഉപയോക്‌താക്കള്‍ക്കു ലഭിക്കുന്നത്. നിരക്കുകളിലെ സൗജന്യങ്ങളുടെ കാര്യത്തില്‍ ടെലികോം കമ്പനികള്‍ തമ്മിലുള്ള മത്സരത്തിനും എം.എന്‍.പി. കളമൊരുക്കും. സ്‌പെക്‌ട്രം കേസില്‍ കുടുങ്ങി ഏതെങ്കിലും സേവനദാതാവിനു ലൈസന്‍സ് നഷ്‌ടമായാല്‍പ്പോലും ഉപയോക്‌താവിനു സ്വന്തം നമ്പര്‍ നഷ്‌ടപ്പെടാതെ അതേ നമ്പറില്‍ പുതിയ കണക്ഷനെടുക്കാനും കഴിയും. 2009 ഡിസംബര്‍ 31 ന് രാജ്യത്തെ മെട്രോ നഗരങ്ങളിലും 2010 മാര്‍ച്ചില്‍ ശേഷിക്കുന്ന പ്രദേശങ്ങളിലും എം.എന്‍.പി. നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പലതവണ മാറ്റിവച്ചതിനു ശേഷം കഴിഞ്ഞ നവംബര്‍ 24 ന് ഹരിയാന സര്‍ക്കിളില്‍ മാത്രമായി ഇതിനു തുടക്കമിട്ടു. നാളെ മുതല്‍ ഈ സേവനം ശേഷിക്കുന്ന ടെലികോം സര്‍ക്കിളുകളിലും ലഭ്യമാകും. കേരള സര്‍ക്കിള്‍ ഉള്‍പ്പെടുന്ന സോണില്‍ എം.എന്‍.പി. ഇന്റര്‍ കണക്ഷന്‍ ടെലികോം സൊലൂഷന്‍സ് എന്ന കമ്പനിയാണ് എം.എന്‍.പി. സേവനം സാധ്യമാക്കുന്നത്. ബി.എസ്.എന്‍.എല്ലിന്റെ എം.എന്‍.പി. ഈമാസം ഒടുവിലേ തയാറാകൂ. * സുനീഷ് ജേക്കബ് മാത്യു |
| ====================================================== |
Tuesday, January 18, 2011
എം.എന്‍.പി. കേരളത്തില്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment