Tuesday, January 18, 2011

ജീവനക്കാരിയുടെ നഗ്നചിത്രം പകര്‍ത്തി പീഡനം; സ്‌ഥാപന നടത്തിപ്പുകാരനെതിരെ കേസെടുത്തു
കൊല്ലം: യുവതിയുടെ നഗ്നചിത്രം പകര്‍ത്തി നിരന്തരമായി പീഡിപ്പിച്ചതിന്‌ സ്‌ഥാപന നടത്തിപ്പുകാരനെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ്‌ കേസെടുത്തു. മയ്യനാട്‌ ധവളക്കുഴി കേന്ദ്രീകരിച്ച്‌ കറിപൗഡര്‍ നിര്‍മ്മാണ യൂണിറ്റ്‌ നടത്തിവന്ന പോളയത്തോട്‌ കോയിക്കലഴികം വീട്ടില്‍ അന്‍വര്‍ സനോജി(39)നെതിരെയാണ്‌ മാനഭംഗകുറ്റം ചുമത്തി കേസെടുത്തത്‌.

സംഭവത്തെ കുറിച്ച്‌ പോലീസ്‌ പറയുന്നത്‌: വാളത്തുംഗല്‍ സ്വദേശിനിയായ യുവതിയാണ്‌ പരാതിക്കാരി. ഇപ്പോള്‍ ഭരണിക്കാവിലാണ്‌ താമസം. അന്‍വര്‍ സനോജിന്റെ ധവളക്കുഴിയിലെ സ്‌ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു. 22 വയസുള്ള യുവതിയെ ഇയാള്‍ ചിന്നക്കടയിലെ അപ്പാര്‍ട്ട്‌മെന്റിലും പോളയത്തോട്ടെ വസതിയിലും കൊണ്ടുപോയാണ്‌ നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരുന്നത്‌. ഇതിനിടെ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും തന്റെ ഇംഗിതത്തിന്‌ വഴങ്ങിയില്ലെങ്കില്‍ ഇതു പുറത്തുവിടുമെന്ന്‌ ഭീഷണിപ്പെടുത്തി വീണ്ടും മാനഭംഗപ്പെടുത്തുകയും ചെയ്‌തുവരികയായിരുന്നു.

ചെന്നൈയിലും മറ്റും ബിസിനസുള്ള ഇയാളുടെ ഭാര്യ പലപ്പോഴും വീട്ടില്‍ കാണാറില്ല. ഇയാളുടെ ശല്യം സഹിക്കവയ്യാതെ യുവതി കൊല്ലം ഒന്നാം ക്ലാസ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം യുവതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷമാണ്‌ ഇരവിപുരം പോലീസ്‌ കേസെടുത്തത്‌. ഈസ്‌റ്റ് സി.ഐ: വിജയനാണ്‌ അന്വേഷണ ചുമതല. അന്‍വര്‍ സനോജ്‌ ഒളിവിലാണെന്ന്‌ പോലീസ്‌ 

No comments:

Post a Comment