Monday, January 17, 2011

ലൈംഗികപീഡനം

പെണ്‍കുട്ടികള്‍ വീടുവിട്ട സംഭവം: നിരവധി തവണ ലൈംഗികപീഡനം നടന്നതായി വൈദ്യപരിശോധനാ റിപ്പോര്‍ട്ട്‌
ആലപ്പുഴ: രണ്ടാനച്‌ഛന്റേയും കാമുകന്റേയും പീഡനം ഭയന്ന്‌ വീടുവിട്ട കൂട്ടുകാരികളായ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ നിരവധി തവണ ലൈംഗിക പീഡനത്തിന്‌ ഇരയായതായി വൈദ്യപരിശോധനാ ഫലത്തില്‍ സൂചന.

പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട്‌ നെടുമുടി പോലീസിന്‌ കൈമാറി. ദിവസങ്ങള്‍ക്കു മുമ്പ്‌ നെടുമുടി ജംഗ്‌ഷനില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ ജില്ലാ ശിശുക്ഷേമസമിതിയെ ഏല്‍പ്പിച്ച പെണ്‍കുട്ടികളുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടാണ്‌ ഇന്നലെ ലഭിച്ചത്‌. തിരുവല്ല സ്വദേശിനിയായ പതിനഞ്ചുകാരിയും കീഴ്‌വായ്‌പൂര്‍ സ്വദേശിനിയായ പതിനാറുകാരിയുമാണ്‌ ആലപ്പുഴ മഹിളാമന്ദിരത്തില്‍ കഴിയുന്നത്‌.

കീഴ്‌വായ്‌പൂര്‍ സ്വദേശിനിയെ ആനക്കാരനായ രണ്ടാനച്‌ഛനും കാമുകനുമാണ്‌ നിരന്തരം പീഡിപ്പിച്ചിരുന്നതത്രെ. മാതാവും പിതാവുമില്ലാത്ത തിരുവല്ല സ്വദേശിനിയെ കാമുകനാണ്‌ പീഡിപ്പിച്ചിരുന്നത്‌.

പീഡനം പതിവായതോടെ കഴിഞ്ഞ 12-ന്‌ രാത്രിയില്‍ ഇരുവരും വീടുവിട്ടിറങ്ങുകയായിരുന്നു. മുമ്പ്‌ സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്താണ്‌ ഇരുവരും കൂട്ടുകാരായത്‌. വീടുവിട്ടിറങ്ങി ബസില്‍ നെടുമുടിയിലെത്തിയ ഇവര്‍ പിറ്റേദിവസം നാട്ടുകാരോട്‌ വണ്ടിക്കൂലിക്ക്‌ പണം ചോദിച്ചതോടെയാണ്‌ സംശയം തോന്നി പോലീസിനെ അറിയിച്ചതും കസ്‌റ്റഡിയിലെടുത്തതും. ഇരുവരും പീഡനവിവരം ആദ്യം മറച്ചുവച്ചെങ്കിലും പിന്നീട്‌ ശിശുക്ഷേമ സമിതിയിലെ വനിതാ അംഗം വിശദമായി അന്വേഷിച്ചപ്പോഴാണ്‌ ഇക്കാര്യമറിയുന്നത്‌.

സംഭവത്തില്‍ നെടുമുടി പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ തിരുവല്ല പോലീസിനും കീഴ്‌വായ്‌പൂര്‍ പോലീസിനും കൈമാറിയിട്ടുണ്ട്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന്‌ ബലാത്സംഗകുറ്റം ചുമത്തിയാണ്‌ കാമുകന്മാര്‍ക്കും രണ്ടാനച്‌ഛനുമെതിരെ കേസെടുത്തിരിക്കുന്നത്‌. പെണ്‍കുട്ടികള്‍ക്ക്‌ പഠനം തുടരാന്‍ വേണ്ട സംവിധാനമൊരുക്കുമെന്ന്‌ ശിശുക്ഷേമ സമിതി അധികൃതര്‍ അറിയിച്ചു.
======================================================

No comments:

Post a Comment