Saturday, January 1, 2011

മാഫിയകളുടെ പിടിയിലമര്‍ന്ന കേരളം

പോലീസ്‌ പട്രോള്‍ സംഘത്തെ മണല്‍മാഫിയ ആക്രമിച്ചു; എസ്‌.ഐ. അടക്കം 4 പേര്‍ക്കു പരുക്കേറ്റു
മാട്ടൂല്‍: നൈറ്റ്‌ പട്രോളിംഗിനിടെ പോലീസ്‌ സംഘത്തെ മുപ്പതോളം വരുന്ന മണല്‍വാരല്‍ സംഘം ആക്രമിച്ചു. എസ്‌.ഐ. അടക്കം നാലു പോലീസുകാര്‍ക്കു പരിക്കേറ്റു. മാട്ടൂല്‍ കടപ്പുറത്തിനു സമീപം പഴയ മുനീര്‍ സ്‌കൂളിനടുത്തു കഴിഞ്ഞ ദിവസം അര്‍ധ രാത്രിയായിരുന്നു സംഭവം. പഴയങ്ങാടി എസ്‌.ഐ. അബ്‌ദുള്‍സലാം, ഹെഡ്‌ കോണ്‍സ്‌റ്റബിള്‍മാരായ കെ. രവി, ചന്ദ്രന്‍, കോണ്‍സ്‌റ്റബിള്‍ മിനീഷ്‌ എന്നിവര്‍ക്കാണു പരിക്കേറ്റത്‌.

മാട്ടൂല്‍ കടപ്പുറത്തെ മണല്‍വാരലുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അന്വേഷിച്ചു വരികയായിരുന്ന ലോറി പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ്‌ ആളുകള്‍ സംഘം ചേര്‍ന്ന്‌ ആക്രമിച്ചത്‌. പോലീസ്‌ ജീപ്പിനു നേരെ കല്ലേറു നടത്തിയ സംഘം വടികളുമായി പോലീസുകാരെ ആക്രമിക്കുകയും ചെയ്‌തു. കല്ലേറില്‍ എസ്‌.ഐ. അബ്‌ദുള്‍സലാമിന്റെ മൂക്കിനും ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ ചന്ദ്രന്റെ തലയ്‌ക്കും പരിക്കേറ്റു. പരിക്കേറ്റ നാലുപേരെയും പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ പ്രദേശവാസികള്‍ തന്നെയാണെന്നും കണ്ടാലറിയുമെന്നും എസ്‌്.ഐ. പറഞ്ഞു. പ്രതികള്‍ക്കായി പോലീസ്‌ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌. മാട്ടൂല്‍ കടപ്പുറത്തുനിന്നു വ്യാപകമായ തോതില്‍ കടല്‍മണല്‍ കടത്തുന്നതായി പരാതിയുണ്ടായിരുന്നു. ഇതേതുടര്‍ന്നു പോലീസ്‌ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും പലതവണ മണല്‍കടത്തു പിടികൂടുകയും ചെയ്‌തിരുന്നു.

================================================

No comments:

Post a Comment