| ബ്രിട്ടണില്‍ ഇന്ത്യന്‍ നയതന്ത്രജ്‌ഞന്റെ ഭാര്യയെയും മകനെയും കാണാതായി |
| ലണ്ടന്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ബ്രിട്ടണിലെ മാധ്യമങ്ങളില്‍ ഇടംനേടിയ ഇന്ത്യന്‍ നയതന്ത്രജ്‌ഞന്‍ അനില്‍ വര്‍മ്മയുടെ ഭാര്യയെയും മകനെയും കാണാതായതായി റിപ്പോര്‍ട്ട്. പരോമിത വര്‍മ്മയെയും ഇവരുടെ അഞ്ചു വയസ്സുള്ള മകനെയുമാണ് കാണാതായിരിക്കുന്നത്. അനിലിനൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഇവര്‍ മകനുമായി ഇന്ത്യയിലേക്ക് തിരിച്ചുപോകാനായി വീടുവിട്ടതാകാമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സാമ്പത്തിക വിഭാഗ തലവനായ അനില്‍ വര്‍മ്മ പശ്‌ചമ ബംഗാളില്‍ ഐ.എ.എസ് കേഡറില്‍പ്പെട്ട ഉദ്യോഗസ്‌ഥനാണ്. ഭാര്യയെ ഇയാള്‍ മര്‍ദ്ദിച്ചുവെന്ന അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് അനിലിനെ അടുത്തകാലത്ത് സ്‌കോഡ്‌ലന്‍ഡ് യാര്‍ഡ് പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു വെങ്കിലും നയതന്ത്ര പ്രതിനിധിയാണെന്ന് വ്യക്‌തമായതിനേ തുടര്‍ന്ന് വിട്ടയയ്‌ക്കുക യായിരുന്നു. ============================================ |
Sunday, January 16, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment