| സുഡാന്‍ വിഭജനത്തിന് ജനഹിതം അനുകൂലമെന്ന് സൂചന |
| സുഡാന്‍: വടക്കന്‍ സുഡാന്‍ രണ്ടായി വിഭജിച്ച് തെക്കന്‍ സുഡാന്‍ എന്ന പുതിയ രാഷ്‌ട്രം രൂപീകരിക്കുന്നതിന് ജനങ്ങള്‍ അനുകൂലമാണെന്ന് ജനഹിത വോട്ടെടുപ്പില്‍ സൂചന. യൂറോപില്‍ താമസക്കാരായ തെക്കന്‍ സുഡാനീഷ് ജനതയില്‍ 97 ശതമാനവും ഇന്നവസാനിച്ച വോട്ടെടുപ്പ് പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. 60 ശതമാനം വോട്ടുകളും അനൂകൂലമായാല്‍ മാത്രമേ വിഭജനം സാധ്യമാകൂ. ഇത് നേടാന്‍ കഴിയുമെന്നാണ് നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. തെക്കന്‍ സുഡാനില്‍ താമസിക്കുന്നവരില്‍ 80 ശതമാനവും വടക്കന്‍ സുഡാനില്‍ നിന്ന് 53 ശതമാനവും മറ്റു വിദേശരാജ്യങ്ങളിലുള്ള സുഡാന്‍ പൗരന്മാരില്‍ 91 ശതമാനവും വോട്ടെടുപ്പില്‍ പങ്കെടുത്തുവെന്ന് റഫറണ്ടം കമ്മീഷന്‍ ചെയര്‍മാന്‍ മൊഹമ്മദ് ഇബ്രഹീം ഖാലില്‍ വ്യക്‌തമാക്കി. |
Sunday, January 16, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment