Monday, January 17, 2011

ലോറികള്‍ക്കിടയില്‍പ്പെട്ട്‌

ലോറികള്‍ക്കിടയില്‍പ്പെട്ട്‌ ഞെരിഞ്ഞ്‌ യുവതി മരിച്ചു

തിരുവല്ല: രണ്ട്‌ ലോറികള്‍ക്കിടയില്‍പ്പെട്ട്‌ ഞെരിഞ്ഞ്‌ യുവതി മരിച്ചു. തുകലശേരി രമ്യാനിവാസില്‍ പരേതനായ ഉണ്ണികൃഷ്‌ണന്റെ ഭാര്യ ഉഷാകുമാരി (42) ആണ്‌ മരിച്ചത്‌.

ഇന്നലെ രാവിലെ തുകലശേരിയിലുള്ള വര്‍ക്ക്‌ഷോപ്പിലാണ്‌ അപകടം നടന്നത്‌. ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഉഷ നിലംതൂത്തു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം പിന്നോട്ടിറങ്ങിവന്ന മറ്റൊരു ലോറിക്കും നിര്‍ത്തിയിട്ടിരുന്ന ലോറിക്കും ഇടയില്‍പ്പെട്ടുപോകുകയായിരുന്നു.

അപകടം നടന്ന ഉടന്‍തന്നെ തിരുവല്ല പുഷ്‌പഗിരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: രമ്യാ കൃഷ്‌ണന്‍, രഞ്‌ജിത്ത്‌ കൃഷ്‌ണന്‍.

=================================================

No comments:

Post a Comment