| കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി: സംഘാടകര്‍ക്ക് 24 കോടി കൈക്കൂലി നല്‍കിയ മലയാളി അറസ്‌റ്റില്‍ |
| ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് വേദികളിലേക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന കരാര്‍ നേടുന്നതിനായി സംഘാടക സമിതിക്ക് 24.45 കോടി രൂപ കൈക്കൂലി നല്‍കിയ മലയാളിയായ ബിനു നാണുവിനെ സി.ബി.ഐ. അറസ്‌റ്റ് ചെയ്‌തു. ഡല്‍ഹി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന മെറോഫോം എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്‌ടറായ ബിനു കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ സ്വദേശിയാണ്. സംഘാടക സമിതിയിലെ ഭാരവാഹികളല്ലാതെ ഗെയിംസ് അഴിമതിക്കേസില്‍ അറസ്‌റ്റിലാകുന്ന ആദ്യത്തെയാളാണ് ബിനു. ഇയാളെ നാലു ദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയില്‍ വിട്ടു. ഫ്രഞ്ച് കമ്പനിയായ ജി.എല്‍. ഇവന്റ്‌സുമായി ചേര്‍ന്ന് താല്‍ക്കാലിക കാബിന്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുള്ള കരാറാണ് കൈക്കൂലി നല്‍കി ബിനു സ്വന്തമാക്കിയത്. ബിനുവിന്റേത് ഉള്‍പ്പെടെ ആറു കമ്പനികള്‍ 630 കോടിയുടെ കരാറുകളാണ് ഇങ്ങനെ അനധികൃതമായി നേടിയെടുത്തത്. ബിനുവിന്റെ കമ്പനിക്കു മാത്രം ലഭിച്ചത് 165 കോടിയുടെ കരാറാണ്. സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെ അടുത്ത സുഹൃത്തും സമിതി ഡയറക്‌ടര്‍ ജനറലുമായ വി.കെ. വര്‍മയുമായി കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറിലെ ആരോപണം. കരാറിന്റെ 15 ശതമാനം തുക സംഘാടക സമിതിക്കു കൈക്കൂലിയായി നല്‍കിയെന്ന് ബിനു സി.ബി.ഐയോടു സമ്മതിച്ചു. ബിനുവിന്റേത് ഉള്‍പ്പെടെ ആറു കമ്പനികളും ഉയര്‍ന്ന തുകയാണ് കരാറില്‍ രേഖപ്പെടുത്തിയിരുന്നത്.ആഗോള ടെന്‍ഡര്‍ വിളിക്കാതെയും ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയവയുമായി സഹകരിച്ചു പരിചയമുള്ള കമ്പനികളെ അറിയിക്കാതെയുമാണ് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നത്. തുക കുറയ്‌ക്കുന്നതിനായി സംഘാടകസമിതിയിലെ പ്രത്യേക സംഘം കരാറുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഇവര്‍ വഴങ്ങിയിരുന്നില്ല. റീ ടെന്‍ഡര്‍ ചെയ്യണമെന്ന പ്രത്യേക സംഘത്തിന്റെ ആവശ്യം വി.കെ. വര്‍മയാണു തള്ളിയത്. 15,000 രൂപയ്‌ക്കു താഴെ വിലയുള്ള എയര്‍ കണ്ടീഷനറിന് ഒരു ലക്ഷത്തിലധികം രൂപയാണു വാടകയായി ഈടാക്കിയത്. റഫ്രിജറേറ്റുകള്‍ വിലയുടെ മൂന്നിരട്ടി തുകയ്‌ക്കാണു വാടകയ്‌ക്ക് എടുത്തത്. ടിഷ്യൂ പേപ്പറിന് 22 രൂപ മുതല്‍ 3751 രൂപ വരെ വിലയിട്ടത് കൊടിയ അഴിമതിയുടെ ഉദാഹരണം മാത്രം. നോയിഡയിലെ എസ്.എന്‍.ഡി.പി. ശാഖയുടെ പ്രസിഡന്റ് കൂടിയാണു ബിനു. സമുദായ നേതാവ് കൂടിയായ ബിനുവിനെ പാട്യാലയിലെ സി.ബി.ഐ. കോടതിയില്‍ ഹാജരാക്കും. |
Tuesday, January 18, 2011
മലയാളി എവിടെയും മുമ്പില്‍ : CWG Scam : കൈക്കൂലി നല്‍കിയ മലയാളി അറസ്‌റ്റില്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment