Sunday, July 11, 2010

China ---boy girl ratio

സ്ത്രീകള്‍ കുറയുന്നു; ചൈനയില്‍ യുവാക്കള്‍ക്ക് ആശങ്ക
Posted on: 12 Jul 2010

ബെയ്ജിങ്: ചൈനയിലെ യുവാക്കള്‍ പെണ്ണുകിട്ടാതെ വലയുന്ന കാലം വരുന്നു. വിവാഹപ്രായമെത്തിയ യുവതീയുവാക്കളുടെ എണ്ണത്തില്‍ അവിടെ 2020-ഓടെ 2.4 കോടിയുടെ അന്തരം വരുമെന്നാണ് കണക്ക്. ചൈനീസ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസ് ആണ് രാജ്യത്ത് സ്ത്രീപുരുഷ അന്തരം വര്‍ധിച്ചുവരുന്നതായി വ്യക്തമാക്കിയത്.

സ്ത്രീപുരുഷ അനുപാതത്തിലുള്ള അന്തരം വളരെ കൂടുതലാണ് ചൈനയില്‍. 2005-ലെ സെന്‍സസ് അനുസരിച്ച് നൂറ് പെണ്‍കുട്ടികളുടെ സ്ഥാനത്ത് നൂറ്റിഇരുപത് ആണ്‍കുട്ടികളാണ് ജനിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ഇത് നൂറ് പെണ്‍കുട്ടികള്‍ക്ക് നൂറ്റിമൂന്ന് ആണ്‍കുട്ടികളെന്ന തോതിലാണ്.

വിവാഹപ്രായമെത്തിയ ആണ്‍കുട്ടികള്‍ക്ക് ഈ അന്തരം ഇതിനകം തന്നെ വലിയ പ്രശ്‌നമായിക്കഴിഞ്ഞു. സ്ഥിരജോലിയും ഉയര്‍ന്ന വരുമാനവുമുള്ള നഗരത്തിലെ ചെറുപ്പക്കാര്‍ വധുവിനെ അന്വേഷിച്ച് ഗ്രാമങ്ങളിലെത്തിത്തുടങ്ങി. ഇത് ഗ്രാമങ്ങളിലെ യുവാക്കള്‍ക്ക് ഭീഷണിയാകുന്നതായാണ് റിപ്പോര്‍ട്ട്.

No comments:

Post a Comment