കൂട്ടിച്ചേര്‍ക്കാനാവാത്ത ദാമ്പത്യത്തകര്‍ച്ച വിവാഹമോചനത്തിന് കാരണമാകില്ല- സുപ്രീംകോടതി
Posted on: 12 Jul 2010
ന്യൂഡല്‍ഹി: ദാമ്പത്യത്തകര്‍ച്ചയ്ക്ക് ഉത്തരവാദിയായ വ്യക്തിക്ക് ആ കാരണം ചൂണ്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെടാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ദമ്പതിമാരില്‍ ഒരാളുടെ പെരുമാറ്റദൂഷ്യം കൊണ്ടാണ് വിവാഹം തകരുന്നതെങ്കില്‍ ദാമ്പത്യം തകര്‍ന്നു എന്നവകാശപ്പെട്ട് വിവാഹമോചനക്കേസ് കൊടുക്കാന്‍ അയാള്‍ക്ക് അനുവാദമില്ലെന്ന് ജസ്റ്റിസുമാരായ ബി. സുദര്‍ശന്‍ റെഡ്ഡിയും അഫ്താഭ് ആലവും വ്യക്തമാക്കി.
പരിഹരിക്കാനാവാത്തവിധം അകന്നാല്‍ ഹിന്ദു വിവാഹമോചനനിയമത്തിന്‍ കീഴില്‍ വിവാഹമോചനം അനുവദിക്കാന്‍ കഴിയില്ലെന്ന മുന്‍വിധി ബെഞ്ച് ചൂണ്ടിക്കാട്ടി. മധ്യപ്രദേശ് സ്വദേശിയായ നീലം കൗറാണ് ഭാര്യ ദയാ റാണിയുമായുള്ള വിവാഹബന്ധം കൂട്ടിച്ചേര്‍ക്കാനാവാത്തവണ്ണം തകര്‍ന്നെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ബാലഘട്ടിലെ കുടുംബകോടതിയെ സമീപിച്ചത്. കോടതി വിവാഹമോചനം അനുവദിച്ചു.
എന്നാല്‍, ഇതിനെതിരെ ഭാര്യ മധ്യപ്രദേശ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കുടുംബകോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി നടപടിയെ ചോദ്യംചെയ്ത് നീലം കൗര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ദയാ റാണിക്ക് അനുകൂലമായ വിധി വന്നത്. (a mathrubhumi report)

No comments:
Post a Comment