Sunday, July 11, 2010

Crimes in Malluland.

ഒറ്റയ്ക്ക് താമസിക്കുന്ന എഴുപത്തിയഞ്ചുകാരിയെ കൊന്ന് കവര്‍ച്ച
Posted on: 12 Jul 2010

ഇരിട്ടി: കാക്കയങ്ങാട് നെല്ലൂര്‍ പിടാങ്ങോട്ട് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കഴുത്ത് ഞെരിച്ചുകൊന്ന് സ്വര്‍ണവും പണവും കവര്‍ന്നു

ചെറുവട്ടി അലീമ(75)യാണ് കൊല്ലപ്പെട്ടത്. ഓടുമേഞ്ഞ വീട്ടില്‍ കട്ടിലില്‍ കൈകള്‍ പിറകില്‍ കെട്ടി വായില്‍ തുണി തിരുകി കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ തറവാട്ടുവീട്ടില്‍ 20 വര്‍ഷത്തിലധികമായി ഒറ്റയ്ക്ക് താമസിക്കുകയാണ് അലീമ.

സമീപത്ത് താമസിക്കുന്ന മകന്റെ ഭാര്യയാണ് ഞായറാഴ്ച രാവിലെ മൃതദേഹം ആദ്യം കണ്ടത്. മുന്‍വശത്തെ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. അടുക്കള വാതില്‍ തുറന്നിട്ടിരുന്നു. കാതിലും കഴുത്തിലും ഉണ്ടായിരുന്ന 10 പവനോളം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പണവും നഷ്ടപ്പെട്ടതായി കരുതുന്നു.

മോഷണശ്രമത്തിനിടയില്‍ അലീമ കൊലചെയ്യപ്പെട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടുദിവസംമുമ്പ് വീട്ടിന്റെ പിന്നില്‍ നിന്ന് ശബ്ദം കേട്ടതായി അലീമ മകന്റെ ഭാര്യയോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ രാത്രി ഉമ്മയോട് തന്റെ വീട്ടില്‍ കിടക്കാന്‍ പറഞ്ഞിരുന്നതായി രണ്ടാമത്തെ മകന്‍ പോലീസില്‍ മൊഴി നല്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അലീമയുടെ വീട്ടില്‍ മോഷണശ്രമം നടന്നിരുന്നു.

No comments:

Post a Comment