| ക്വട്ടേഷന്‍ സംഘം യുവാവിനെ കുത്തിക്കൊന്നു |
| ഹരിപ്പാട്: ക്വട്ടേഷന്‍ സംഘം യുവാവിനെ കുത്തിക്കൊന്നു. ചെറുതല കളീക്കല്‍ പടീറ്റതില്‍ രമണന്റെ മകന്‍ രതീഷി(22)നെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ 'എസ്' കത്തികൊണ്ട് കുത്തിക്കൊന്നത്. വയറിനും നെഞ്ചിനും ഗുരുതരമായി കുത്തേറ്റ രതീഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 11 ന് ചെറുതല പഞ്ചായത്ത് ഓഫീസിനുസമീപം ചക്കൂരേത്ത് ജംഗ്‌ഷനിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ സംഘത്തിന്റെ കൈയില്‍നിന്നു മദ്യക്കുപ്പി താഴെവീണ് പൊട്ടുകയും കുപ്പിച്ചില്ല് പെറുക്കിമാറ്റണമെന്നാവശ്യപ്പെട്ടതിനേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഹരിപ്പാട് ഡാണാപടി ജംഗ്‌ഷനില്‍ മോട്ടോര്‍ വര്‍ക്‌ഷോപ്പ് നടത്തുന്ന ജഗദീഷിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് കഴിഞ്ഞ വ്യാഴാഴ്‌ച എന്‍.ജി.ഒ. അസോസിയേഷന്‍ നേതാവ് വിജയകുമാറിനെ അജ്‌ഞാതര്‍ കുത്തിക്കൊലപ്പെടുത്തിയത്. (mangalam) |
Sunday, August 22, 2010
ക്വട്ടേഷന്‍ സംഘം --
Subscribe to:
Post Comments (Atom)
No comments:
Post a Comment