വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് വൃക്ക കച്ചവടം; പോലീസ് അന്വേഷണം തുടങ്ങി |
പുല്‍പ്പള്ളി: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു വൃക്ക കച്ചവടം നടത്തുന്ന സംഘത്തിനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു. പുല്‍പ്പള്ളി ഇരുളം സ്വദേശിയുടെ വൃക്ക കച്ചവടം ചെയ്‌ത സംഭവത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഒരു സംഘമാളുകള്‍ക്കെ തിരേയാണ് അന്വേഷണം. ഇരുളം വില്ലേജ് ഓഫീസിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചാണ് സംഘം വൃക്ക കച്ചവടം നടത്തിയത്. മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. ഇരുളത്തെ കരിങ്കല്‍ ക്വാറി തൊഴിലാളിയെയാണ് സംഘം വൃക്കയ്‌ക്കായി സമീപിച്ചത്. അഞ്ചുലക്ഷം രൂപയും അഞ്ചു സെന്റ് സ്‌ഥലവും വീടും നിര്‍മിച്ചു നല്‍കാമെന്നായിരുന്നു വാഗ്‌ദാനം. കച്ചവടം ഉറപ്പിച്ചതിനെ തുടര്‍ന്ന് ഇരുളം സ്വദേശിയുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, കുടുംബാംഗത്വ സര്‍ട്ടിഫിക്കറ്റ്, നാറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയും വൃക്ക കൈമാറ്റം ചെയ്യാന്‍ അനുമതി ലഭിക്കുന്നതിനായി ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളജിലേക്കയച്ചു. ഇവിടെ ഡോക്‌ടര്‍മാരുടെ സംഘം നടത്തിയ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നുകയും കഴിഞ്ഞമാസം ഇരുളം വില്ലേജ് ഓഫീസറോട് വിശദീകരണം ആവശ്യപ്പെടുകയുമായിരുന്നു. വില്ലേജ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. സീലുകള്‍ വ്യാജമാണെന്നാണ് പ്രാഥമിക പരിശോധനയില്‍ വില്ലേജ് അധികൃതര്‍ക്ക് ബോധ്യമായത്. തുടര്‍ന്ന് ഇരുളം സ്വദേശിയെ സന്ദര്‍ശിച്ച് വില്ലേജ് ഓഫീസര്‍ വിവരങ്ങള്‍ ആരായുകയും സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് സൂചിപ്പിച്ച് റിപ്പോര്‍ട്ടു നല്‍കുകയും ചെയ്‌തു. ഇതിന്റെ അടിസ്‌ഥാനത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ കേസ് പോലീസിന് കൈമാറുകയായിരുന്നു. വയനാട് എസ്.പിയുടെ നിര്‍ദേശപ്രകാരം പുല്‍പ്പള്ളി സി.ഐയാണ് അന്വേഷണമാരംഭിച്ചത്. |
E-mail to a friend |
Wednesday, August 4, 2010
How Mallus make easy money.
Subscribe to:
Post Comments (Atom)
No comments:
Post a Comment