| പച്ചക്കറി വരവിനെ ബാധിച്ചേക്കും |
| ഗൂഡല്ലൂര്‍: ശക്‌തമായ മഴയില്‍ തമിഴ്‌നാട്ടിലെ ഊട്ടി, കര്‍ണാടകയിലെ മൈസൂര്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ വന്‍ കൃഷിനാശം. ഊട്ടി താലൂക്കിലെ എബ്ബനാട്, കൊതുമുടി ഗ്രാമങ്ങളിലെ 500 ഏക്കറോളം സ്‌ഥലത്തെ കൃഷി നശിച്ചു. ഉരുളക്കിഴങ്ങ്, കാരറ്റ്, ബീന്‍സ് തുടങ്ങിയ കൃഷികളാണു നശിച്ചത്. ഇതോടെ കേരളത്തില്‍ ഇവയുടെ വിലയുയരാന്‍ സാധ്യതയേറി. പല സ്‌ഥലത്തും കനത്ത മഴയില്‍ മണ്ണിടിഞ്ഞാണു കൃഷികള്‍ക്കു നാശം സംഭവിച്ചത്. ഊട്ടിയില്‍ കൃഷിസ്‌ഥലം ഒലിച്ചുപോവുകയും ചെയ്‌തിട്ടുണ്ട്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ ദിവസം കനത്ത മഴയാണു പെയ്‌തത്. ഇതു കേരളത്തിലേക്കുള്ള പച്ചക്കറി വരവിനെ ബാധിക്കും. കഴിഞ്ഞ കാലവര്‍ഷത്തില്‍ ഊട്ടി, കുന്നൂര്‍, കോത്തഗിരി താലൂക്കുകളില്‍ ശക്‌തമായ മഴ കാരണം ഹെക്‌ടര്‍ കണക്കിന് സ്‌ഥലത്തെ കൃഷി നശിച്ചിരുന്നു. (mangalam) |
Sunday, August 22, 2010
ശക്‌തമായ മഴ: വന്‍ കൃഷിനാശം
Subscribe to:
Post Comments (Atom)
No comments:
Post a Comment