മിസ് കേരള: ഇന്ദു കിരീടം ചൂടി | ||
ഫസ്‌റ്റ് റണ്ണര്‍ അപ്പായി ഷൊര്‍ണ്ണൂര്‍ സ്വദേശിനി മഞ്‌ജുരാജിനെയും സെക്കന്‍ഡ് റണ്ണര്‍ അപ്പായി കണ്ണൂര്‍ സ്വദേശിനി സോണല്‍ ദേവരാജിനെയും തെരഞ്ഞെടുത്തു. മിസ് റേഡിയന്റ്, മിസ് സെന്‍ഷ്വാലിറ്റി, ബ്യൂട്ടിഫുള്‍ ഐസ് എന്നിവയ്‌ക്കും ഇന്ദു തമ്പി തെരഞ്ഞെടുക്കപ്പെട്ടു. നദാഷാ അനില്‍ (മിസ് ടാലന്റ്). നീതു ആര്‍. (ബ്യൂട്ടിഫുള്‍ ഹെയര്‍). പ്രിയങ്ക പ്രേംനാഥ് (ബ്യൂട്ടിഫുള്‍ സ്‌കിന്‍). പ്രീതി പോള്‍ (മിസ് പെര്‍ഫെക്‌ട്ടെന്‍). മഞ്‌ജുരാജ് (ബ്യൂട്ടിഫുള്‍ സ്‌മൈല്‍). നീതു ആര്‍. (മിസ് കണ്‍ജീനിയാലിറ്റി), രേണു കുര്യച്ചന്‍ (മിസ് വോയ്‌സ്) എന്നിവരെ തെരഞ്ഞെടുത്തു. 21 കാരിയായ ഇന്ദു തമ്പി തിരുവനന്തപുരം കുറുവങ്കോട് ഗീതാഞ്‌ജലിയില്‍ സുരേഷ് തമ്പിയുടെയും ജയശ്രീയുടെയും മകളാണ്. എം.എ. ഇംഗ്ലീഷ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ഫസ്‌റ്റ് റണ്ണര്‍ അപ്പായ മഞ്‌ജുരാജ് രാജേന്ദ്രന്‍-സതി ദമ്പതികളുടെ മകളാണ്. ജനിച്ചതും വളര്‍ന്നതും ഗുജറാത്തിലെ അഹമ്മദാബാദില്‍. മഞ്‌ജുവും എം.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി. സെക്കന്‍ഡ് റണ്ണര്‍ അപ്പായ സോണല്‍ ദേവരാജ് കണ്ണൂര്‍ തലാപ്പ് കെ.എം. ദേവരാജിന്റെയും വിദ്യയുടെയും മകളാണ്. സോണല്‍ ബഹറിനില്‍ വിദ്യാര്‍ത്ഥിയും പ്രൊഫഷണല്‍ നര്‍ത്തകിയുമാണ്. അവസാന റൗണ്ടിലെത്തിയ അഞ്ചുപേരോട് ''ലോകം പട്ടിണിയിലും ദാരിദ്ര്യത്തിലും കീഴ്‌പ്പെടുമ്പോള്‍ നിങ്ങള്‍ക്കെങ്ങനെ സുന്ദരിയാകാനാകുന്നു?'' എന്നായിരുന്നു വിധികര്‍ത്താക്കളുടെ ചോദ്യം. നമ്മുടെ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ദാരിദ്ര്യത്തെ അകറ്റാന്‍ കഴിയുമെന്നും സ്വപ്‌നവും പ്രതീക്ഷയുമുണ്ടെങ്കില്‍ ഏതൊരു സമൂഹത്തിനും ദാരിദ്ര്യത്തെ മറികടക്കാനാവുമെന്നായിരുന്നു ഇന്ദുവിന്റെ മറുപടി. കഴിഞ്ഞതവണത്തെ മിസ്‌കേരള അര്‍ച്ചന നായര്‍ സൗന്ദര്യകിരീടം ഇന്ദുവിനെ അണിയിച്ചു. ഇന്നലെ രാത്രി 7.30 ഓടെ സൗന്ദര്യമല്‍സരം ബാംഗ്ലൂര്‍ ബൈറ്റ്‌സിന്റെ ചടുലനൃത്തത്തോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് 22 മല്‍സരാര്‍ത്ഥികളും സാരിയണിഞ്ഞ് റാപ്പിലെത്തി. സ്വയം പരിചയപ്പെടുത്തിയ മല്‍സരാര്‍ത്ഥികള്‍ കാഷ്വല്‍ വസ്‌ത്രം അണിഞ്ഞ് റാപ്പില്‍ നൃത്തവും കാറ്റ്‌വാച്ചും നടത്തി. ഇവന്റ് മാനേജ്‌മെന്റ് സ്‌ഥാപനമായ ഇംപ്രസാരിയോയാണ് കൊച്ചിയില്‍ മിസ് കേരള മല്‍സരം സംഘടിപ്പിച്ചത്. (mathrubhumi report) | ||
E-mail to a friend |
Thursday, August 5, 2010
Miss Kerala 2010.
Subscribe to:
Post Comments (Atom)
No comments:
Post a Comment