ആദിവാസി യുവതി ചികിത്സ കിട്ടാതെ മരിച്ചതായി ബന്ധുക്കള്‍
Posted on: 25 Aug 2010
മാനന്തവാടി: മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ ആദിവാസി യുവതി ചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം. തലവേദന മൂലം കഴിഞ്ഞയാഴ്ച്ച ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില രണ്ട് ദിവസം മുമ്പ് ഗുരുതരമാകുകയാണ് ചെയ്തത്. എന്നാല്‍ വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
അതീവ ഗുരുതരമായപ്പോള്‍ മാത്രമാണ് മറ്റേതെങ്കിലും ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ആംബുലന്‍സ് വിട്ടുകൊടുത്തതുമില്ല. തുടര്‍ന്ന് യുവതി മരിച്ചു. മരിച്ച യുവതിയെ വീണ്ടും ഐ.സിയുവില്‍ പ്രവേശിക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ആസ്പത്രിയില്‍ ഇവര്‍ ബഹളം വെക്കുകയും ബന്ധുക്കളും നാട്ടുകാരും ജില്ലാ മെഡിക്കല്‍ ഓഫീസറെ തടഞ്ഞുവെക്കുകയും പോലീസിന് പരാതി നല്‍കുകയും ചെയ്തു.
മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ ഇത്തരം സംഭവങ്ങള്‍ നിത്യസംഭവമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്നു. റിപ്പോര്‍ട്ട് വന്ന ശേഷം പരാതിയിന്‍ മേല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് മെഡിക്കല്‍ ഓഫീസര്‍ ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി. (mathrubhumi)
No comments:
Post a Comment