കണ്ടല്‍പാര്‍ക്ക്: സ്റ്റേ നീക്കാന്‍ കേന്ദ്രം ഇന്ന് സുപ്രീംകോടതിയിലേക്ക്
Posted on: 25 Aug 2010
ന്യൂഡല്‍ഹി: കണ്ടല്‍പാര്‍ക്ക് പൂട്ടിയ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ബുധനാഴ്ച സുപ്രീംകോടതിയെ സമീപിക്കും. വെള്ളിയാഴ്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്‌റാം രമേഷ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇക്കാര്യം തീരുമാനിച്ചിരുന്നു.
കണ്ടല്‍ പാര്‍ക്ക് വിവാദം കേരളത്തില്‍ കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്രനീക്കമെന്ന് അറിയുന്നു. സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജിയാണ് കേന്ദ്രം നല്കുക. തീരദേശ നിയമങ്ങള്‍ ലംഘിച്ചാണ് കണ്ടല്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നും തുടരാനനുവദിച്ചാല്‍ കൂടുതല്‍ നിയമലംഘനത്തിന് കാരണമാവുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിക്കും. കണ്ടല്‍ പാര്‍ക്കിന്റെ കാര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്‌റാം രമേഷ് പറഞ്ഞു. എന്നാല്‍ സി.പി.എം. നേതാക്കളുടെ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

(mathrubhumi)
No comments:
Post a Comment