Wednesday, August 4, 2010

Pravasa Keralam

അമേരിക്കയില്‍ ബോളിവുഡ് ചിത്രങ്ങളുടെ സൗജന്യപ്രദര്‍ശനം 
Posted on: 05 Aug 2010




സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'ബിഗ് സിനിമാസ്' ബോളിവുഡില്‍ ഒരുപറ്റം മികച്ച ചിത്രങ്ങള്‍ അമേരിക്കയില്‍ സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നു. അമേരിക്കയിലെ ചലച്ചിത്രപ്രേമികളെ പ്രത്യേകിച്ച്, ബോളിവുഡ് ആരാധകരെ ഉദ്ദേശിച്ചുകൊണ്ടുള്ള ഈ പ്രദര്‍ശനം ആഗസ്ത് 7ന് തുടങ്ങും.

ബോളിവുഡിന്റെ വെള്ളിത്തിരയില്‍ വിജയംകൊയ്ത 'രംഗ് ദേ ബസന്തി', 'ലഗേ രഹോ മുന്നാഭായി', '3 ഇഡിയറ്റ്‌സ്', 'ചക് ദേ ഇന്ത്യ', 'നമസ്‌തേ ലണ്ടന്‍', 'റോക് ഓണ്‍', 'ശിവജി', 'ദശാവതാരം', 'ഇന്ത്യന്‍' തുടങ്ങിയ ചിത്രങ്ങള്‍ 11 തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുക.

''അമേരിക്കയിലെ ഇന്ത്യന്‍സമൂഹം എപ്പോഴും അവരുടെ വേരുകളെക്കുറിച്ച് ഓര്‍ക്കുന്നവരാണ്. ആഘോഷവേളകള്‍ സ്വന്തം രാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാല്‍ ആഹ്ലാദകരമാക്കാനാണ് അവര്‍ക്ക് താത്പര്യം...'' - റിലയന്‍സ് മീഡിയാ വര്‍ക്‌സിന്റെ സി.ഇ.ഒ. അനില്‍ അര്‍ജുന്‍ പറയുന്നു.

''ഇന്ത്യന്‍സമൂഹത്തിന് ഒരുമിച്ചുചേര്‍ന്ന് ആനന്ദിക്കാനുള്ള ഒരവസരം മാത്രമായല്ല ബിഗ് സിനിമാസ് ഈ പ്രദര്‍ശനത്തെ വിലയിരുത്തുന്നത്. മറിച്ച്, അവര്‍ക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഭാഗഭാക്കാവാനുള്ള അവസരം കൂടിയായാണ് ഇതിനെ പരിഗണിക്കുന്നത്'' - അദ്ദേഹം വ്യക്തമാക്കി.


No comments:

Post a Comment