| ദേശീയ പണിമുടക്ക് നാളെ അര്‍ധരാത്രി മുതല്‍ |
| കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യവ്യാപകമായി സംയുക്‌തസമരസമിതിയുടെ നേതൃത്വത്തില്‍നടത്തുന്ന പണിമുടക്ക് നാളെ അര്‍ധരാത്രി മുതല്‍. രാത്രി 12 മണിമുതല്‍ ഏഴിനു രാത്രി 12 മണി വരെ 24 മണിക്കൂര്‍ നീണ്ട പണിമുടക്കാണ് നടക്കുക. പാല്‍, പത്രവിതരണം, ആശുപത്രി, മാധ്യമങ്ങള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. വിലക്കയറ്റം തടയുക, മാന്ദ്യം ബാധിച്ച മേഖലകളില്‍ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിത തൊഴിലാളികള്‍ക്കും ദേശീയ നിധി രൂപീകരിക്കുക, പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന നടപടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്. |
| പണിമുടക്ക് വിജയിപ്പിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നു സംയുക്‌ത സമരസമിതി സംസ്‌ഥാന കമ്മിറ്റി ഭാരവാഹികളായ സി.ഐ.ടി.യു. സംസ്‌ഥാന പ്രസിഡന്റ് എം.എം. ലോറന്‍സ്, എസ്.ടി.യു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ്‌കുട്ടി ഉണ്ണികുളം എന്നിവര്‍ ആവശ്യപ്പെട്ടു. |
| (mangalam) |
No comments:
Post a Comment