|
|
| കൊലക്കേസ് പ്രതിയടക്കം ഒബ്‌സര്‍വേഷന്‍ ഹോമിലെ ആറു വിചാരണ തടവുകാര്‍ ചാടി രക്ഷപ്പെട്ടു ഓരാളെ പിടികൂടി |
|
|
തിരുവനന്തപുരം: ഇരട്ടക്കൊലക്കേസിലെ പ്രതിയടക്കം വിചാരണ തടവുകാരായ ആറുകുട്ടികള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിനു സമീപമുള്ള ഒബ്‌സര്‍വേഷന്‍ ഹോമിലെ റിമാന്‍ഡ്‌് സെക്ഷനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തേകാലിാണു സംഭവം. ഡ്യൂട്ടി കെയര്‍ ടേക്കറെ കെട്ടിയിട്ടതിനുശേഷമാണ് ആറുപേരും കെട്ടിടത്തിന്റെ മതില്‍ ചാടി രക്ഷപ്പെട്ടത്.
വിചാരണ തടവുകാരായ വിഘ്‌നേഷ്, രാഹുല്‍, അനീഷ്, റഹിസ്‌കാന്‍, കലേഷ് സെല്‍വന്‍, അജിത് എന്നിവരാണു രക്ഷപ്പെട്ടത്. ഇതില്‍ കലേഷ് സെല്‍വന്‍ ആറ്റുകാല്‍ ഇരട്ടക്കൊലക്കേസിലെ പ്രതിയാണ്. അജിത്തിനെ രാത്രി പതിനൊന്നരയോടെ ചാടിയറയില്‍ വച്ച് പോലീസ് പിടികൂടി. പ്രതികളെല്ലാം തന്നെ പതിനേഴ് വയസില്‍ താഴെയുളളവരാണ്. പരുക്കേറ്റ കെയര്‍ ടേക്കര്‍ സുബ്രഹ്‌മണ്യന്‍ പോറ്റിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂജപ്പര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. |
|
| (mangalam) |
|
|
No comments:
Post a Comment