Saturday, September 4, 2010

ബൈക്കില്‍നിന്നു തെറിച്ചുവീണ യുവതി ബസ്‌ കയറി മരിച്ചു
കളമശേരി: ഭര്‍ത്താവിനും മകനുമൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ റോഡില്‍ തെറിച്ചുവീണ യുവതി കെ.എസ്‌.ആര്‍.ടി.സി ബസ്‌ കയറി മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡില്‍ അംബേദ്‌ക്കര്‍ ലൈനില്‍ മഠത്തിപറമ്പില്‍ വീട്ടില്‍ നജീമുദ്ദീന്റെ ഭാര്യ റജീല(30) യാണ്‌ ദാരുണമായി മരണമടഞ്ഞത്‌.

ഇന്നലെ വൈകിട്ട്‌ അഞ്ചോടെ ദേശീയപാതയില്‍ കൂനംതൈയില്‍ വച്ചാണ്‌ അപകടമുണ്ടായത്‌. കലൂര്‍ ജമാഅത്ത്‌ സെന്‍ട്രല്‍ സ്‌കൂളില്‍ പഠിക്കുന്ന മകന്‍ അബ്‌ദുള്‍ അമനും ഭാര്യ റെജീലയുമായി നജീമുദീന്‍ ബൈക്കില്‍ വരുമ്പോള്‍ റെജീല റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. മറ്റൊരു ബൈക്കിന്റെ ഹാന്‍ഡിലില്‍ തട്ടിയായിരുന്നു അപകടം.

റോഡില്‍ തെറിച്ചുവീണ റെജീലയുടെ ദേഹത്തുകൂടെ പിന്നാലെയെത്തിയ കെ.എസ്‌.ആര്‍.ടി.സി ഫാസ്‌റ്റ് പാസഞ്ചര്‍ കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിച്ചു. പോലീസെത്തി മൃതദേഹം കൊച്ചി സഹകരണ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

ബൈക്കോടിച്ചിരുന്ന നജീമുദീനെ അബോധാവസ്‌ഥയില്‍ പാലാരിവട്ടം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. മകന്‍ അമന്‌ നിസാര പരുക്കേറ്റു.
(mangalam)

No comments:

Post a Comment