Saturday, September 4, 2010

എയ്‌ഡ്സ്‌ വൈറസിനെ പ്രതിരോധിക്കാന്‍ മൂട്ട
പ്രിട്ടോറിയ: പഴയ സിനിമാ തിയേറ്ററുകളിലും ബസുകളിലും കിടക്കകളിലുമെല്ലാം പതുങ്ങിയിരുന്ന്‌ രക്‌തം ഊറ്റിയെടുക്കുന്ന ശല്യക്കാരനായി മാത്രമേ ഇതുവരെ മൂട്ടകളെ കണക്കാക്കിയിരുന്നുള്ളൂ.

ദക്ഷിണാഫ്രിക്കയിലെ ഒരു സംഘം ഗവേഷകരുടെ നിരീക്ഷണം ശാസ്‌ത്രീയമായി വിജയിക്കുന്നപക്ഷം മനുഷ്യന്‍ ഏറെ ഭയക്കുന്ന എച്ച്‌.ഐ.വി. വൈറസിനെ കൊന്നൊടുക്കാന്‍ കഴിയുന്ന അനുഗ്രഹമായി അവ വാഴ്‌ത്തപ്പെട്ടേക്കാം.

രക്‌തമൂറ്റുന്ന മൂട്ടകള്‍ക്ക്‌ എയ്‌ഡ്സ്‌ വൈറസിനെ നശിപ്പിക്കാന്‍ ശേഷിയുണ്ടെന്നാണു പുതിയ കണ്ടെത്തല്‍. എയ്‌ഡ്സ്‌ രോഗിയുടെ രക്‌തം കുടിച്ച മൂട്ടകളുടെ ശരീരത്തില്‍ ഒരു വൈറസ്‌ പോലും ജീവനോടെ ശേഷിച്ചില്ലത്രേ. ഈ കണ്ടെത്തല്‍ കൂടുതല്‍ ഗവേഷണത്തിലൂടെ എയ്‌ഡ്സ്‌ പ്രതിരോധത്തിന്‌ ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും.

ഹെപ്പറ്റൈറ്റിസ്‌ ബി വൈറസ്‌ മൂട്ടകളുടെ ശരീരത്തില്‍ ഏറെക്കാലം ജീവിക്കുമെങ്കിലും അവയിലൂടെ രോഗം പകരില്ലെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌.
(mangalam)

No comments:

Post a Comment