| തലശേരിയില്‍ ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു; സംഘര്‍ഷം |
| തലശ്ശേരി: വെയിറ്റിങ് ഷെഡിലേക്ക് പാഞ്ഞു കയറിയ ബസ് മൂന്നു കുട്ടികള്‍ അടക്കം നാലു പേരുടെ മരണത്തിനിടയാക്കി ദിവസങ്ങള്‍ക്കകം തലശ്ശേരിയില്‍ സ്വകാര്യ ബസ്സിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ഗോപാലപ്പേട്ടയിലെ ജയന്‍(45) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ പതിനൊന്നരയോടെ തലശ്ശേരി ലോഗണ്‍സ് റോഡിലായിരുന്നു സംഭവം. തലശ്ശേരികണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് വഴിയാത്രക്കാരനെ ഇടിച്ചുവീഴ്‌ത്തിയത്. അപകടത്തിന് പിന്നാലെ രോഷാകുലരായ ജനക്കൂട്ടം ബസ് അടിച്ചുതകര്‍ത്തു. തുടര്‍ന്ന് ബസ് കത്തിക്കാന്‍ ശ്രമം നടന്നെങ്കിലും പോലീസ് എത്തി ജനക്കൂട്ടത്തെ ലാത്തിവീശിയോടിച്ചു. (mangalam) |
Saturday, September 4, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment