Saturday, September 4, 2010

പ്രൊഫ. ജോസഫിനെ പുറത്താക്കിയതിനോട് യോജിപ്പില്ല: മന്ത്രി എം.എ.ബേബി

തിരുവനന്തപുരം: ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് കൈപ്പത്തി വെട്ടിമാറ്റപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ​പ്രൊഫ. ടി.ജെ ജോസഫിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയത് അതിരുകടന്നതായി വിദ്യാഭ്യാസമന്ത്രി എം.എ. ബേബി. ചെയ്ത പിഴവിനേക്കാള്‍ കടുത്ത അനുഭവങ്ങളാണ് അദ്ദേഹത്തിന് പിന്നീടുണ്ടായത്. പ്രൊഫ. ജോസഫിന് സര്‍വകലാശാല ട്രൈബ്യൂണലിനെ സമീപിക്കാം. കോളജ് മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ അദ്ദേഹത്തിന് പരാതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.  (mangalam)
================================================================

No comments:

Post a Comment