Saturday, September 4, 2010

Corruption in high places ---India's bane.

റെയില്‍വെയില്‍ വീണ്ടും റിക്രൂട്ട്‌മെന്റ് തട്ടിപ്പ്‌
Posted on: 04 Sep 2010

ന്യൂഡല്‍ഹി: റെയില്‍വെയില്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് വീണ്ടും തട്ടിപ്പിന്റെ കഥ പുറത്തുവരുന്നു. സി.ബി.ഐയുടെ പ്രാഥമിക അന്വേഷണത്തിലാണ് ക്ലാസ് 4 ജീവനക്കാരുടെ നിയമനത്തില്‍ വന്‍ അഴിമതി നടന്നതായി കണ്ടെത്തിയത്. പശ്ചിമ മധ്യ റെയില്‍വെ ജനറല്‍ മാനേജര്‍ വി.കെ മാങ്കഌക് ചീഫ് പേഴ്‌സണല്‍ ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് ഗ്രൂപ്പ് ഡി തസ്തികയില്‍ ആളുകളെ നിയമിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇത് അന്വേഷിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന് സി.ബി.ഐ കത്ത് നല്‍കിയിരിക്കുകയാണ്. 

370 പേരുടെ നിയമനത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. വിജ്ഞാപനം പുറപ്പെടുവിക്കാതെ പരീക്ഷ പോലും നടത്താതെ പിന്‍വാതിലിലൂടെയാണ് 370 പേരെ നിയമിച്ചത്. പതിവിന് വിരുദ്ധമായി ഉദ്യോഗാര്‍ഥികളെ റെയില്‍വെ ഓഫീസര്‍മാര്‍ നേരിട്ട് സമീപിക്കുകയായിരുന്നു വെന്നാണ് ഇതിലെ കൗതുകമായി സി.ബി.ഐ വെളിപ്പെടുത്തുന്നത്.
(mathrubhumi)


No comments:

Post a Comment